
സെന്റ് ലൂയിസ് (മിസൂറി, യു.എസ്.എ): വേള്‍ഡ് ഗ്രാന്റ് ചെസ് ടൂര്‍ ഫൈനല്‍സിലെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയും യു.എസിന്റെ ഫാബിയാനോ കരുവാനയും തമ്മില്‍ ഏറ്റുമുട്ടും.
2,00,000 യു.എസ്. ഡോളര്‍ (ഏകദേശം 1.6 കോടി രൂപ) ഒന്നാം സമ്മാനവും ഗ്രാന്റ് ചെസ് ടൂര്‍ കിരീടവും ലക്ഷ്യമിട്ടാണു പ്രാഗും കരുവാനയും കരു നീക്കുക. 28 ന് ഇന്ത്യന്‍ സമയം രാത്രി 10.30 മുതലാണു മത്സരം. ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറും യു.എസിന്റെ വെസ്ലി സോയും തമ്മില്‍ മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയും മത്സരിക്കും. സെമി ഫൈനലില്‍ വിന്‍സെന്റ് കെയ്മറെ 19-9 എന്ന സ്കോറിനാണ് പ്രാഗ് തോല്‍പ്പിച്ചത്. ക്ല
ാസിക്കല്‍ റൗണ്ടില്‍ ആറ് പോയിന്റിന്റെ (9-3) മുന്‍തൂക്കം നേടാന്‍ പ്രാഗിനായി. ഒന്നാം ഗെയിം സമനിലയിലായെങ്കിലും (3-3) പ്രാഗ് തിരിച്ചടിച്ചു. തോല്‍വിയുടെ വക്കില്‍നിന്ന രണ്ടാം ഗെയിമില്‍ പ്രാഗ് തന്ത്രപരമായി തിരിച്ചടിച്ചാണ് ആറ് പോയിന്റ് സ്വന്തമാക്കിയത്. മൂന്നാം ദിവസം ഉജ്വല ഫോമിലായിരുന്ന പ്രാഗ്നാനന്ദ രണ്ട് റാപ്പിഡ് റൗണ്ട് ഗെയിമുകളും ജയിച്ചു (8-0). അതോടെ 17-3 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടി. ഫൈനല്‍ ഉറപ്പിച്ച ശേഷം നടന്ന ബ്ലിറ്റ്സ് റൗണ്ടില്‍ (2-6) ആദ്യ ഗെയിം പ്രാഗ് ജയിച്ചു. അവസാന മൂന്ന് ഗെയിമുകളില്‍ കെയ്മറാണു ജയിച്ചത്്. മറ്റൊരു ആവേശകരമായ സെമിയില്‍ വെസ്ലി സോയെ 18-9 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരം കരുവാന ഫൈനലിലെത്തിയത്. റാപ്പിഡ്, ബ്ലിറ്റ്സ് പോലെ മിന്നല്‍ റൗണ്ടുകളില്‍ കേമനല്ലെന്ന വിലയിരുത്തല്‍ തെറ്റാണെന്നു തെളിയിക്കാന്‍ കരുവാനയ്ക്കായി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ അടുത്ത വര്‍ഷത്തെ ഗ്രാന്റ് ചെസ് ടൂറിനു നേരിട്ടു യോഗ്യത നേടും.







Comments