തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്ഐ പ്രദീപ് ഉൾപ്പെടെ 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം ദുരന്തമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടമുണ്ടായ പ്രദേശത്താണ് സംഘം അകപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
മലയാളി സംഘത്തിന്റെ സുരക്ഷയും നിലവിലെ വിവരങ്ങളും ഔദ്യോഗികമായി ശേഖരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ ആരംഭിച്ചു. ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം സുരക്ഷിതമായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ദുരന്തബാധിതരായ ഇന്ത്യക്കാർക്കായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്.
ഹെൽപ്പ് ലൈൻ:
+977 985 131 6807
+977 970 910 7500
നേപ്പാൾ ഭരണകൂടവുമായി സഹകരിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കിയതായി എംബസി അറിയിച്ചു.

Comments