മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഭര്‍ത്താവും കന്നഡ നിര്‍മാതാവുമായ നവീനൊപ്പമുളള മനോഹരമായ നിമിഷങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നവീന്റെ തോളില്‍ കയ്യിട്ട് ചിരിച്ചും സംസാരിച്ചും നില്ക്കുന്ന ഭാവനയെയും ചിത്രങ്ങളില്‍ കാണാം. ഇരുവരും ചേര്‍ന്ന് ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലെ ക്യാന്‍ഡിഡ് നിമിഷങ്ങളും പോസ്റ്റിലുണ്ട്.
'ഓണാശംസകള്‍.. മേനാഹരമായ ചിത്രങ്ങള്‍ക്ക് ഒത്തിരി നന്ദി..... @jaiiddev' എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

പഴയകാല ഹിറ്റ് ഗാനമായ 'പൂ വേണം പൂപ്പട വേണം...' ആണ് ചിത്രങ്ങള്‍ക്ക് പശ്ചാത്തലമാക്കിയിരിക്കുന്നത്. ആഘോഷത്തിന്റെ ആര്‍ഭാടങ്ങളേക്കാള്‍ ഇരുവരുടെയും സ്വാഭാവികമായ സന്തോഷ നിമിഷങ്ങളാണ് ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരും സിനിമാ താരങ്ങളും കമന്റുകളുമായി എത്തി. നടി സംയുക്ത വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ ഭാവനയ്ക്കും നവീനും ഓണാശംസകള്‍ നേര്‍ന്നു.

Comments