
തിരുവനന്തപുരം: ഒടുവില്‍ സുകുമാര കുറുപ്പിന്റെ കാര്യത്തില്‍ ഉറപ്പിലെത്തി പോലീസ്. സുകുമാരക്കുറുപ്പ് എവിടെയെന്ന പതിറ്റാണ്ടുകളായുള്ള ചോദ്യത്തിനാണ് ഒടുവില്‍ ഉത്തരമായത്. കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണസംഘം എത്തിയത്.
ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് നല്കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന.
ഹൃേ്രദാഗം കാരണം കുറുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ൈക്രംബ്രാഞ്ച് മേധാവിക്ക് അന്വേഷണസംഘം വൈകാതെ നല്‍കിയേക്കും. തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ൈക്രംബ്രാഞ്ച് മൂന്നു മാസം മുന്‍പാണ് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്.
കൊലയ്ക്കു ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ഝാര്‍ഖണ്ഡില്‍ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴിയടക്കം വീണ്ടും എടുത്തിരുന്നു.രത്നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃേ്രദാഗത്തെ തുടര്‍ന്ന് ഐ.സി.യുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസാണ് കുറുപ്പിനുണ്ടായിരുന്നത്. ഹൃേ്രദാഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
കുറുപ്പിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ക്കും അദ്ദേഹവുമായി ഒരു ബന്ധമില്ലെന്ന് കണ്ടെത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നത്. 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാരകുറുപ്പ് സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായി, താന്‍ മരിച്ചുവെന്ന് വരുത്താന്‍ നിരപരാധിയായ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ ശ്വാസംമുട്ടിച്ചു കൊന്ന് കാറിലിട്ട് കത്തിച്ചത്.







Comments