
കൂത്താട്ടുകുളം: കാക്കൂര്‍ ഐ.ഒ.സി പെട്രോള്‍ പമ്പിന്റെ മുന്നിലേക്ക് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു. എതിര്‍വശത്തുനിന്നും അലക്ഷ്യമായി പെട്രോള്‍ പമ്പിലേക്ക് തിരിഞ്ഞ ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാനായി ബസ് വെട്ടിച്ച് മാറ്റിയപ്പോഴാണ് പെട്രോള്‍ പമ്പിന്റെ പോസ്റ്റും കെട്ടും ഇടിച്ചു തകര്‍ത്ത് മറിഞ്ഞത്. കാലടി മറ്റൂരില്‍ നിന്നും പെരുമ്പടത്തേക്കു പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ടൂവീലര്‍ യാത്രക്കാരന് അലക്ഷ്യമായി വാഹനം ഓടിച്ചതും ബസിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണം.പരുക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സയ്ക്കായി ഒരാളെ രാജഗിരി ആശുപത്രിയിലും മറ്റൊരാളെ കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കൂത്താട്ടുകുളം പോലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി വേണ്ട സത്വരനടപടികള്‍ സ്വീകരിച്ചു. ബസ് ൈഡ്രവര്‍ കുമരനെ (45) കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. കാലടി പോരോത്തന് ഡേവീസ് (54), പോരോത്തന് ആരോണ്‍ ഡേവീസ് (19), പോരോത്തന് ആഗ്നസ് ഡേവീസ് (16), പോരോത്തന് ആബേല്‍ ഡേവീസ് (11), കൊരേത്തന് ഷൈനി, അങ്കമാലി പടയാറ്റില്‍ ഷിനു ആന്റോ (42), കാലടി ഇടനാട് ചിറ്റുപറമ്പില്‍ സി.പി. വര്‍ഗീസ് (75), അങ്കമാലി മഞ്ഞളി ഏലിയാമ്മ തോമസ് (75), കാലടി പോരോത്തന് പി.എ. ജോര്‍ജ് (53), മഞ്ഞളി എം.ഡി. ജോയി (57), കാലടി കണ്ണാമ്പുഴ സൈമണ്‍ (37), കെ.എം. ജോയി (53), മഞ്ഞപ്ര പോരോത്തന് അതുല്‍ (30), മഞ്ഞപ്ര പടയാറ്റില്‍ ത്രേസ്യാമ്മ ഔസേപ്പ് (82), അങ്കമാലി അരീക്കല്‍ ജോര്‍ജ് (53), തുറവുങ്കര കല്ലറ കെ.വി തോമസ് (57), കാലടി മഞ്ഞളി ജി.ഐ. ഷൈനി (53), പാലാട്ടില്‍ മേരി ജോര്‍ജ്, കൂത്താട്ടുകുളം മട്ടുമ്മേല്‍ ജിയ ജോയി (16), മാണിക്യമംഗലം ആനക്കല്‍ ജസീന്ത (51), മഞ്ഞപ്ര പോരോത്തന് ക്രിസ്മിക (ആറ്), പോരോത്തന് ലില്ലി (64), അങ്കമാലി മഞ്ഞളി തോമസ് (77), കാലടി കണപ്പിള്ളി സൈമണ്‍ (37) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍ എന്നിവര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ചു.







Comments