
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും ഇന്ന് വൈകിട്ട് അഞ്ചര വരെ കടലാക്രമണത്തിന് സാധ്യത. 0.9 മുതല്‍ 1.2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രവിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും ഇന്ന് ഉച്ചയ്ക്ക് രണ്ടര വരെ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ 4050 കിലോമീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും ലോക്കല്‍ കാഷനറി സിഗ്നല്‍ നമ്പര്‍ ണ്ടണ്ടണ്ട (മൂന്നാം നമ്പര്‍ ജാഗ്രതാ സിഗ്നല്‍) തുടര്‍ന്നും ഉയര്‍ത്തി നിര്‍ത്താന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്കി. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, ബേപ്പൂര്‍, പൊന്നാനി, അഴീക്കല്‍, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം തുറമുഖങ്ങളിലാണ് മൂന്നാം നമ്പര്‍ ജാഗ്രതാ സിഗ്നല്‍ തുടരുന്നത്. ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും കര്‍ണാടകയിലെ കാര്‍വാര്‍, മംഗളുരു, പണമ്പൂര്‍, ഹോണാവര്‍, ഭട്കല്, ഗംഗോളി (കുണ്ടാപുര), മാല്‍പെ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ ജാഗ്രതാ സിഗ്നല്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും കേരളം, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും കടലില്‍ പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.







Comments