
കൊച്ചി: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ മലയാളിസംഘം സുരക്ഷിതര്‍. മാസം 23-നാണ് 38 അംഗ സംഘം എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി നേപ്പാളിലേക്കു വിനോദയാത്ര പുറപ്പെട്ടത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളാണിവര്‍. ഇവര്‍ കാഠ്മണ്ഡുവില്‍ നിന്ന് ട്രാവലറില്‍ പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായ മിന്നല്‍ പ്രളയം. പ്രദേശത്തെ ഇരുവശങ്ങളിലുമുള്ള പാലങ്ങള്‍ നിമിഷങ്ങള്‍ക്കകം പ്രളയജലത്തിലും മണ്ണടിച്ചിലിലും തകര്‍ന്നു. കൃത്യസമയത്ത് വാഹനം നിര്‍ത്താനായത് മലയാളി സംഘത്തിനു രക്ഷയായി. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങള്ക്കിടയില് സംഘം കുടുങ്ങിപ്പോയേനെയെന്ന് കൊച്ചിയിലെ ട്രാവല്‍ ഹബ് 24 ഏജന്‍സി ഉടമ ടിനുവിന്റെ വാക്കുകള്‍.
മിന്നല്‍പ്രളയമുണ്ടായ സ്ഥലത്തിന് സമീപം ആറു മണിക്കൂറോളം സംഘം റോഡില്‍ കുടുങ്ങി. പിന്നീട് രണ്ട് ട്രാവലറുകളിലായി സുരക്ഷിതമായി ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. കോട്ടയം സ്വദേശികളായ 16 പേര് സംഘത്തിലുണ്ട്. കൊച്ചിയില്‍ നിന്ന് 12 പേരും തൃശ്ശൂരില്‍ നിന്ന് മൂന്നുപേരും കണ്ണൂര്‍ സ്വദേശികളായ രണ്ടു പേരും അഞ്ച് കാസര്‍ഗോഡ് സ്വദേശികളുമാണ് സംഘത്തിലുള്ളത്.ഇന്നലെ പൊക്രയിലേക്ക് തിരിച്ച യാത്രികര്‍ 30 ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ കൊച്ചിയില്‍ തിരിച്ചെത്തും.







Comments