
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ വീരേന്ദര്‍ സേവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ ഇനി ഒരുമിച്ചു കളിക്കും.
ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡിനെയും സേവാഗിന്റെ മകന് ആര്യവീര്‍ സേവാഗിനെയും അണ്ടര്‍ 19 ഏകദിന ടീമിലേക്കു തെരഞ്ഞെടുത്തു. ഓസ്ട്രേലിയയ്ക്കെതിരെ സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കും. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദനി നയിക്കുമ്പോള്‍ യഷ്വര്‍ധന്‍ സിങ് ചൗഹാനാണ് ടെസ്റ്റ് ടീം നായകന്. 18 വയസുകാരനായ ആര്യവീര്‍ സേവാഗ് ആദ്യമായാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിക്കുന്നത്.
ഡല്‍ഹി പ്രീമിയര്‍ ലീഗ് ട്വന്റി20യിലാണ് ആര്യവീര്‍ കളിക്കുന്നത്. ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ കഴിഞ്ഞ മാസം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ അന്വയ് കളിച്ചിരുന്നു. രണ്ട് യൂത്ത് ഏകദിനങ്ങള്‍ കളിച്ച താരം 14, 87 എന്നിങ്ങനെ റണ്ണെടുത്തു. രാജ്കോട്ടിലാണ് ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുക. ടെസ്റ്റ് ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ മാനവ് കൃഷ്ണയും ഇടംപിടിച്ചു.
ഏകദിന പരമ്പരയ്ക്കുള്ള ടീം: ലക്ഷ്യ റായ്ചന്ദാനി (നായകന്), യഷ്വര്‍ധന്‍ ചൗഹാന്, രജത് ബാഗേല്‍, ആര്യവീര്‍ സേവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അര്ജുന് രാജ്പുത്, മനല്‍ ചൗഹാന്, അന്വയ് ദ്രാവിഡ്, യഷ്വീര്‍, രോഹിത് യാദവ്, ഷവിന് വിനോദ്, മോഹിത് ഉള്‍വ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേല്‍.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം: യഷ്വര്‍ധന്‍ ചൗഹാന് (നായകന്), ലക്ഷ്യ റായ്ചന്ദാനി, സാഗര്‍ വിര്‍ക്ക്, കുശാഗ്ര ഓജ, മനല്‍ ചൗഹാന്, കുഷ് പട്ടേല്‍, മാനവ് കൃഷ്ണ, അഭിപ്രയ് ബിശ്വാസ്, രോഹിത് യാദവ്, ഇഷാന് ഓം, അയന് അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാന്‍ഷു സിങ്, മോഹിത് ഉള്‍വ, ആര്യന് യാദവ്.







Comments