
വടകര: മണിയൂര്‍ ചൊവ്വാ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. പാലയാട് സ്വദേശി ഒതയോത്ത് ബഷീറിന്റെ മകന് നബീല്‍ (19), ഓര്‍ക്കാട്ടേരി പരേതനായ ഹാരിസിന്റെ മകന് വരപ്പുറത്ത് സിനാന് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
നാലുപേരടങ്ങുന്ന സംഘമാണ് പുഴയില്‍ കുളിക്കാനും നീന്തല്‍ പഠിക്കാനുമായി എത്തിയത്. എല്ലാവരും ഒഴുക്കില്‍പെട്ടെങ്കിലും രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയില്‍ വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് ആറോടെയാണ് സിനാന്റെ മൃതദേഹം കണ്ടെത്താനായത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നബീലിന്റെ മാതാവ്: സജിന. സഹോദരങ്ങള്‍: സാബിര്‍, ജാബിര്‍, ബാസില്‍. സുനീറയാണ് സിനാന്റെ മാതാവ്. സഹോദരങ്ങള്‍: റിയാന്‍, ഹനാന്.







Comments