തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗി (കെ.സി.എല്‍)ല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ തോല്‍പ്പിച്ച് തിരുവനന്തപുരം റോയല്‍സ്. ആവേശകരമായ പോരാട്ടത്തില്‍ അഞ്ചു റണ്ണിനായിരുന്നു റോയല്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്ട്രം റോയല്‍സ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ ആറുവിക്കറ്റിന് 183 റണ്ണടിച്ചു.
കാലിക്കറ്റിന്റെ വെല്ലുവിളി ഒന്‍പതു വിക്കറ്റിന് 178 റണ്ണില്‍ അവസാനിച്ചു. റോയല്‍സിനായി വിഷ്ണു വിനോദ് 39 പന്തില്‍ 59 റണ്ണുമായി ടോപ്സ്കോററായി. മറുപടി പറഞ്ഞ കാലിക്കറ്റിനുവേണ്ടി സല്മാന് നിസാറും (23 പന്തില്‍ 50) അബ്ദുള്‍ ബാസിതും (17 പന്തില്‍ 41) പൊരുതി.







Comments