ബത്തേരി: ദീര്‍ഘകാലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയും വയനാട്ടില്‍ സാമൂഹിക വിദ്യാഭ്യാസ സഹകരണ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഫാ.മത്തായി നൂറനാലിന്റെയും ഭാര്യ ഡോ.അന്നമ്മ മത്തായിയുടെയും സ്മരണാര്‍ഥം സൗഖ്യ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന സൗഖ്യമന്ന ഭവന പദ്ധതിയില്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാന്‍സര്‍ ബാധിതനായിരുന്ന കിഴക്കയില്‍ പ്രദീപിന് പാതിരിപ്പാലത്ത് അനുവദിച്ച വീടാണ് കൈമാറ്റത്തിന് സജ്ജമായത്.
ഭവന നിര്‍മാണം പുരോഗമിക്കുന്നതിനിടെ പ്രദീപ് മരണപ്പെട്ടിരുന്നു. വീടിന്റെ താക്കോല്‍ദാനം 30ന് ഉച്ചയ്ക്ക് 12ന് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നിര്‍വഹിക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ.അനീഷ് ജോര്‍ജ് മാമ്പള്ളില്‍, ട്രസ്റ്റി മാണി മാളിയേക്കല്‍, സെക്രട്ടറി എന്‍.വി. വര്‍ക്കി ഞാറ്റുംകാലായില്‍, ഭവന നിര്‍മാണ കമ്മിറ്റി അംഗങ്ങളായ രാജന് തോമസ്, മാത്യൂസ് ജേക്കബ് നൂറനാല്‍, എന്‍.വി. ബേബി, ഒ.എം. അച്ചാമ്മ, സി.വൈ. ചെറിയാന്, ഒ.ജെ. ബേബി, ടി.ജെ. ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദീപിന്റെ ഭാര്യ താക്കോല്‍ ഏറ്റുവാങ്ങും.
വീടിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ഏപ്രില്‍ 29ന് ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് തിരുമേനിയാണ് നിര്‍വഹിച്ചത്. ഫാ.മത്തായി നൂറനാലിന്റെ മകന് ഡോ.ഐസക് മത്തായി നൂറനാല്‍ ചെയര്‍മാനായ സൗഖ്യ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് സൗഖ്യമന്ന പദ്ധതിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ഇതില്‍ 12 വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്. മറ്റുവീടുകളുടെ പണി ആരംഭ ദശയിലാണ്. ഫാ.മത്തായി നൂറനാലിന്റെ 25ാം ചരമവാര്‍ഷികം ആചരിക്കുന്ന 2027 നവംബറില്‍ മുഴുവന്‍ വീടുകളുടെയും കൈമാറ്റം നടത്തും. 700 ചതുരശ്ര അടി വിസ്തീര്‍ണവും രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യവുമുള്ള വീടാണ് ഓരോ കുടുംബത്തിനും നിര്‍മിക്കുന്നത്.

Comments