കല്‍പ്പറ്റ: കോണ്ട്രാക്ട ് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്(സി.സി.ഒ.എ)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഉപയോഗത്തിന് പോലീസ് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക മാസങ്ങള്‍ കഴിഞ്ഞിട്ടും ഉടമകള്‍ക്ക് ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സി.സി.ഒ.എ ജില്ലാ പ്രസിഡന്റ് കെ.ബി. രാജു കൃഷ്ണ, മറ്റു ഭാരവാഹികളായ സനില്‍ ഐസക്, രാനിത്ത് രാജ്, പി. അര്‍ഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിന് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിക്കുന്ന മാര്‍ച്ചില്‍ വാടക കിട്ടാനുള്ള ജീപ്പ്, ട്രാവലര്‍, കാര്‍, ബസ് ഉടമകളും തൊഴിലാളികളും പങ്കെടുക്കും. ജില്ലയില്‍ 70 വാഹന ഉടമകള്‍ക്ക് 43 ലക്ഷത്തില്‍പരം രൂപയാണ് വാടക കിട്ടാനുള്ളതെന്ന് സി.സി.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 10 വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാണ് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും വാഹനങ്ങള്‍ പോലീസ് ഏറ്റെടുത്തത്. വാടക കുടിശികയായത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കി.
പലരുടേയും ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങി. സമയബന്ധിതമായി നികുതിയും ഇന്‍ഷ്വറന്‍സ് തുകയും അടയ്ക്കാനും ഫിറ്റ്നസ് പുതുക്കാനും കഴിയാതായി. വാഹന ഉടമകളില്‍ നിരവധി പേര് ജി ഫോം നല്കി സര്‍വീസ് നിര്‍ത്തിവച്ചിരിക്കയാണ്. വാടക ലഭിക്കുന്നതിന് ഉടമകള്‍ പലവട്ടം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പോലീസ് മേധാവിക്കും നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. ഫണ്ട് എത്തിയില്ലെന്ന മറുപടിയാണ് ജില്ലാ പോലീസ് ഓഫീസില്‍നിന്നു ലഭിക്കുന്നത്. പോലീസ് ഇതര വകുപ്പുകള്‍ ഉപയോഗപ്പെടുത്തിയ സ്വകാര്യ വാഹനങ്ങളുടെ ഉടമകള്‍ക്ക് മേയ് ആദ്യവാരം വാടക ലഭിച്ചിട്ടുണ്ട്. ധാരാളം ഓട്ടം കിട്ടുന്ന വേളയിലാണ് വാഹനങ്ങള്‍ പോലീസ് ഏറ്റെടുത്തത്. ടൂറിസ്റ്റ് ബസിന് ആദ്യത്തെ 100 കിലോമീറ്ററിന് 10,000 ഉം അധികമുള്ള ഓരോ കിലോമീറ്ററിനും 60 ഉം രൂപയാണ് നാട്ടുനടപ്പുള്ള ദിനവാടക.
എന്നാല്‍ പോലീസ് ആദ്യ 100 കിലോമീറ്ററിന് 6,000 ഉം അധികം വരുന്ന ഓരോ കിലോമീറ്ററിനും 55-ഉം രൂപ വാടക നിശ്ചയിച്ചാണ് ബസുകള്‍ ഏറ്റെടുത്തത്. വാടക കുടിശിക ലഭ്യമാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ സമരവുമായി അസോസിയേഷന് മുമ്പോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Comments