പുല്‍പ്പള്ളി: ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധര്‍മ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തില്‍ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി.
നൂറുവര്‍ഷം മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങള്‍ ഇന്ന് ആധുനികലോകം ചര്‍ച്ച ചെയ്ുയന്ന ഏറ്റവും പുതിയ ആശയങ്ങളാണ്. ജാതിയെ മതത്തിന്റെ വേലിക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുകയാണ് ഗുരുദേവന് ചെയ്തത്. മനുഷ്യന് ആദ്യം, പിന്നെ മതം എന്ന ഗുരു വീക്ഷണം ഇന്നത്തെ ഐഡന്റിറ്റി പൊളിറ്റിക്സിനുള്ള ഏറ്റവും വലിയ മറുപടിയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹ്യ വിപ്ലവം സാധ്യമാകൂ എന്ന ഗുരുവിന്റെ കാഴ്ചപ്പാട് ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്നതാണ്.
ശാസ്ത്രവും ആത്മീയതയും പരസ്പര പൂരകങ്ങള്‍ ആണെന്ന തത്വശാസ്ത്രമാണ് ദൈവദശകത്തിലും ആത്മോപദേശ ശതകത്തിലും ഗുരു വെളിപ്പെടുത്തുന്നത്. അവനവന് ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം എന്ന ഗുരുവചനം കാലത്തിന് വെളിച്ചമായി മാറി. മതത്തിന്റെ പേരില്‍ ഇന്ന് ലോകമെമ്പാടും യുദ്ധം നടക്കുമ്പോള്‍ എല്ലാ മതങ്ങളുടെയും സാരം ഒന്നാണ് എന്ന ഗുരുവിന്റെ വാക്കിനേക്കാള്‍ വലിയ സമാധാന മന്ത്രം വേറെ ഇല്ലെന്നും സ്വാമിനി നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുവിന്റെ ഹോമ മന്ത്ര പ്രകാരമുള്ള ഹോമം, വിശേഷാല്‍ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ഗുരുദേവകൃതികളുടെ ആലാപനം, ജയന്തി സമ്മേളനം,ചതയദിനസദ്യ എന്നിവയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു.
ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് കെ.ആര്. ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.വി. ജയന് മുഖ്യപ്രഭാഷണം നടത്തി. ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി എന്‍.എന്‍. ചന്ദ്രബാബു, മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജന്‍, സെക്രട്ടറി പി.ബി. സജിനി, യുവജനസഭ ജില്ലാ സെക്രട്ടറി സി.ആര്. പ്രദീപ്, കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണന്‍കുട്ടി, സി.കെ. ദിവാകരന്, കെ.ആര്. ഗോപി, ജില്ലാ വൈസ് പ്രസിഡണ്ട് സി.എന്‍. പവിത്രന്, സെക്രട്ടറി കെ.എന്‍. ചന്ദ്രന്, ട്രഷറര്‍ പി.വി. സന്തോഷ്, ഭാരവാഹികളായ പി. പുഷ്പവല്ലി, ഓമന ബഷി, പി.കെ. മാധവന്, എം.എന്‍. ഗോപാലന്, കെ.കെ. രാഘവന്, പി.കെ. നാരായണന്, ടി.കെ. വിശ്വംഭരന്, ശ്രീനിവാസന് പുന്നത്താനത്ത്, പി. ജനാര്ദ്ദനന് സംസാരിച്ചു.

Comments