ആലപ്പുഴ: കേരളത്തിലെ ഭരണകക്ഷിയായ സിപിഐഎമ്മിനും പാര്‍ട്ടി നേതൃത്വത്തിനും എതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാവും അമ്പലപ്പുഴ മുന്‍ എംഎല്‍എയുമായ ജി. സുധാകരന്‍ രംഗത്ത്. 'ചന്ദ്രിക' ഓണപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ ഗുരുതരമായ വീഴ്ചകളെയും നേതൃത്വത്തിന്റെ അപര്യാപ്തതകളെയും അദ്ദേഹം തുറന്നുകാട്ടിയത്. ഗുരുതരമായ തെറ്റുകള്‍ സംഭവിക്കുമ്പോഴും അത് തിരിച്ചറിയാതെ മുന്‍പോട്ടുപോകുന്ന അപൂര്‍വ്വ പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ സിപിഐഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി താഴെത്തട്ടിൽ നിന്നുള്ള ജനകീയരായ നേതൃത്വത്തിന്റെ അഭാവമാണ്. ഒന്നാം നിരയെക്കാള്‍ ദയനീയമാണ് രണ്ടാം നിരയുടെ അവസ്ഥ. പാര്‍ട്ടി ചരിത്രം പോലും കൃത്യമായി പഠിക്കാന്‍ തയ്യാറാകാതെ, അടിപിടിയും ഫേസ്ബുക്ക് അസഭ്യവര്‍ഷങ്ങളും മാത്രമായി യുവജന സംഘടനകളുടെ പ്രവര്‍ത്തനം ചുരുങ്ങിയിരിക്കുന്നു. അധികാരം കയ്യില്‍ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആകെ മാറിപ്പോയെന്ന് ജി. സുധാകരന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പഴയ രീതിയെല്ലാം അദ്ദേഹം മറന്നു. പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മം പോലും ഇന്ന് അദ്ദേഹം നിര്‍വഹിക്കുന്നില്ല. ജനങ്ങള്‍ ഇതെല്ലാം ഓര്‍മ്മവെക്കുന്നുണ്ട്.
പാര്‍ട്ടി വിട്ടുപോയവരുടെ കണക്കുകള്‍ പോലും പരിശോധിക്കാന്‍ തയ്യാറാകാത്ത എകെജി പഠന ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് പിരിച്ചുവിടണം. പാര്‍ട്ടിയില്‍ നിന്ന് സമീപകാലത്തുണ്ടായ കൊഴിഞ്ഞുപോക്ക് ആശങ്കാജനകമാണ്. പാര്‍ട്ടി നേതൃത്വത്തില്‍ പോലും ലഹരി ബന്ധമുള്ളവരുണ്ട്. ലോറിയോടെ ലഹരി വസ്തുക്കള്‍ പിടികൂടപ്പെട്ട ആലപ്പുഴയിലെ ഏരിയ കമ്മിറ്റി അംഗത്തെ ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം (സജി ചെറിയാന്‍) സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ രാഷ്ട്രീയ കാലാവസ്ഥ എന്തുതന്നെയായാലും സ്വന്തം നിലയില്‍ ജയിച്ചുകയറാന്‍ സ്ഥിരമായ ശേഷിയുള്ള ഏക കക്ഷി മുസ്ലിം ലീഗ് മാത്രമാണ്. സിപിഐഎമ്മിന് പോലും സ്വന്തം ശക്തികൊണ്ട് മാത്രം എക്കാലത്തും വിജയം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന യാഥാര്‍ത്ഥ്യം കേരളത്തിലെ സിപിഐഎം നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അഖിലേന്ത്യാ തലത്തിലും പാര്‍ട്ടിക്ക് വലിയ സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ട്ടിക്ക് വന്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ തിരുത്തലിന് തയ്യാറാകാതെ, തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അസഭ്യം പറയുന്ന നിലപാടാണ് ഇപ്പോഴത്തെ നേതൃത്വം സ്വീകരിക്കുന്നതെന്നും ജി. സുധാകരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Comments