More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sunday Mangalam
  3. Print Edition
Loading...

സ്വാതന്ത്ര്യത്തിന്റെ ആദ്യ ഭരണപരീക്ഷണം

Authored by Web Desk | Last updated: 29 Aug 2026, 11:35 PM | 2 min read

Print
സ്വാതന്ത്ര്യത്തിന്റെ ആദ്യ ഭരണപരീക്ഷണം

ന്യൂഡല്‍ഹി, 1946 സെപ്‌റ്റംബര്‍ 2.
അന്ന്‌ ഡല്‍ഹിയിലെ രാഷ്‌ട്രീയ അന്തരീക്ഷത്തിന്‌ സ്വാതന്ത്ര്യത്തിന്റെ മണമായിരുന്നു. പക്ഷേ രാജ്യം സ്വതന്ത്രമായിരുന്നില്ല. അധികാരം ഇപ്പോഴും ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ കൈകളിലായിരുന്നു. എന്നിരുന്നാലും, ആ ദിവസം രൂപംകൊണ്ട ഒരു പുതിയ ഭരണസംവിധാനം ചരിത്രത്തിന്റെ ദിശ മാറ്റുന്ന ഒന്നായി മാറി. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭരണത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ക്ക്‌ നിര്‍ണായക പങ്കാളിത്തം ലഭിച്ച ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു.
ഇത്‌ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയായിരുന്നില്ല. പക്ഷേ അതിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പാലമായിരുന്നു അത്‌.
രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ശക്‌തി ക്ഷയിച്ചിരുന്നു. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം അതിന്റെ ഉച്ചസ്‌ഥായിയിലെത്തി. 1942-ലെ ക്വിറ്റ്‌ ഇന്ത്യാ പ്രസ്‌ഥാനത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ പിന്നീട്‌ മാറിയ രാഷ്‌ട്രീയ യാഥാര്‍ഥ്യത്തെ അവഗണിക്കാനാവാത്ത അവസ്‌ഥയിലെത്തി. 1945-ലെ ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതും ഇന്ത്യയുടെ ഭരണഘടനാപരമായ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ പുതിയ വേഗം നല്‍കി.
1946-ല്‍ ഇന്ത്യയിലെത്തിയ കാബിനറ്റ്‌ മിഷന്‍ ഇന്ത്യയുടെ ഭാവിക്കായി ഒരു ഭരണഘടനാ രൂപരേഖ നിര്‍ദേശിച്ചു. അതിന്റെ ഭാഗമായി ഭരണഘടനാ നിര്‍മാണത്തിനായി ഒരു ഭരണഘടനാ സഭയും അതോടൊപ്പം ബ്രിട്ടീഷ്‌ ഇന്ത്യയുടെ ദൈനംദിന ഭരണത്തില്‍ ഇന്ത്യന്‍ നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇടക്കാല സര്‍ക്കാരും രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവന്നു.
ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള അധികാരപങ്കിടലിനെക്കുറിച്ചുള്ള തര്‍ക്കം ശക്‌തമായിരുന്നു. അതിനാല്‍ ഇടക്കാല സര്‍ക്കാരിന്റെ രൂപീകരണം ഒരു ലളിതമായ ഭരണനടപടിയായിരുന്നില്ല. ഇന്ത്യയുടെ ഭാവി എങ്ങോട്ടാണ്‌ നീങ്ങേണ്ടത്‌ എന്നതിനെച്ചൊല്ലിയുള്ള വലിയ രാഷ്‌ട്രീയ സംഘര്‍ഷത്തിന്റെ നടുവിലായിരുന്നു അത്‌.
1946 സെപ്‌റ്റംബര്‍ 2-ന്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഉള്‍പ്പെട്ട ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിന്റെ വൈസ്‌ പ്രസിഡന്റായിരുന്നു നെഹ്‌റു. ബ്രിട്ടീഷ്‌ വൈസ്രോയി ഔപചാരികമായി കൗണ്‍സിലിന്റെ തലവനായിരുന്നുവെങ്കിലും, ഇന്ത്യന്‍ മന്ത്രിമാര്‍ക്ക്‌ ലഭിച്ച വര്‍ധിച്ച ഉത്തരവാദിത്വവും നെഹ്‌റുവിന്റെ സ്‌ഥാനവും അദ്ദേഹത്തെ സര്‍ക്കാരിന്റെ പ്രായോഗിക രാഷ്‌ട്രീയ നേതൃത്വത്തിന്റെ കേന്ദ്രമാക്കി.
ഇടക്കാല സര്‍ക്കാരില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍, രാജേന്ദ്ര പ്രസാദ്‌, സി. രാജഗോപാലാചാരി, ജോണ്‍ മത്തായി തുടങ്ങിയ പ്രമുഖര്‍ വിവിധ ഘട്ടങ്ങളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചു. ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ സുപ്രധാന മേഖലകളിലെ ഭരണപരിചയം ഇന്ത്യന്‍ നേതാക്കള്‍ക്ക്‌ ലഭിച്ചത്‌ പിന്നീട്‌ സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനം ഏറ്റെടുക്കുന്നതില്‍ വലിയ സഹായമായി.
എന്നാല്‍ തുടക്കം മുതലേ ഈ സര്‍ക്കാര്‍ സുഗമമായിരുന്നില്ല. മുസ്‌ലിം ലീഗ്‌ ആദ്യഘട്ടത്തില്‍ ഇടക്കാല സര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ചു. കോണ്‍ഗ്രസ്‌ ഭരണത്തില്‍ ആധിപത്യം സ്‌ഥാപിക്കുമെന്ന ആശങ്കയും പാകിസ്‌താന്‍ ആവശ്യത്തെച്ചൊല്ലിയുള്ള തര്‍ക്കവുമായിരുന്നു ഇതിന്‌ പിന്നില്‍. പിന്നീട്‌ ഒകേ്‌ടാബറില്‍ ലീഗ്‌ മന്ത്രിമാരും സര്‍ക്കാരില്‍ ചേര്‍ന്നു. എങ്കിലും അതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അവിശ്വാസം മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
രാജ്യം ഇതിനിടെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക്‌ വഴുതുകയായിരുന്നു. 1946 ആഗസ്‌റ്റിലെ ഡയറക്‌ട് ആക്ഷന്‍ ഡേയ്‌ക്കു പിന്നാലെ കൊല്‍ക്കത്തയിലും പിന്നീട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രൂക്ഷമായ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന്‌ മനുഷ്യരുടെ ജീവനെടുത്ത ആ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ രാഷ്‌ട്രീയ വിഭജനത്തിന്റെ ഭീകരമായ മുന്നറിയിപ്പായി.
അതിനാല്‍ ഇടക്കാല സര്‍ക്കാരിന്റെ ചരിത്രം അധികാര കൈമാറ്റത്തിന്റെ കഥ മാത്രമല്ല; ഒരു രാഷ്‌ട്രം ജനിക്കുന്നതിനു തൊട്ടുമുമ്പ്‌ അതിന്റെ ഉള്ളില്‍ രൂപപ്പെട്ട വിള്ളലുകളുടെ ചരിത്രം കൂടിയാണ്‌.
1947 ഫെബ്രുവരിയില്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ക്ലെമെന്റ്‌ ആറ്റ്‌ലി ഇന്ത്യക്ക്‌ അധികാരം കൈമാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ ലോര്‍ഡ്‌ മൗണ്ട്‌ബാറ്റണ്‍ വൈസ്രോയിയായി എത്തി. വിഭജനത്തിന്റെ തീരുമാനം വേഗത്തിലായി. ഒടുവില്‍ 1947 ഓഗസ്‌റ്റ് 15-ന്‌ ഇന്ത്യ സ്വതന്ത്രമായി.
പക്ഷേ സ്വാതന്ത്ര്യദിനത്തിലെ അധികാര കൈമാറ്റത്തിന്‌ പിന്നില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഭരണപരിശീലനവും രാഷ്‌ട്രീയ പരീക്ഷണവുമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ കീഴില്‍ നിന്നുകൊണ്ട്‌ തന്നെ ഇന്ത്യന്‍ നേതാക്കള്‍ കേന്ദ്രഭരണത്തിന്റെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ച കാലഘട്ടമായിരുന്നു ഇടക്കാല സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇടക്കാല സര്‍ക്കാരിനെ സ്വാതന്ത്ര്യത്തിന്റെ മുന്‍പടിയെന്നു മാത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ ഭരണപരമായ റിഹേഴ്‌സല്‍ എന്നും വിശേഷിപ്പിക്കാം.
1947 ഓഗസ്‌റ്റ് 15-ന്‌ അര്‍ധരാത്രിയില്‍ നെഹ്‌റു ''വിധിയുമായുള്ള കൂടിക്കാഴ്‌ച''യെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, അതിന്റെ രാഷ്‌ട്രീയവും ഭരണപരവുമായ അടിത്തറ പാകിയിരുന്നത്‌ അതിനു മുന്‍പത്തെ ഒരു വര്‍ഷത്തിലായിരുന്നു.
ഈ ഘട്ടത്തില്‍ മറ്റൊരു മാറ്റവും നിശ്ശബ്‌ദമായി സംഭവിക്കുകയായിരുന്നു. ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ ഓഫീസുകളിലും സെക്രട്ടേറിയറ്റുകളിലും ഫയലുകളിലും തീരുമാനപ്രക്രിയകളിലും ഇന്ത്യന്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ സാന്നിധ്യം വര്‍ധിച്ചു. ഇതുവരെ പ്രതിഷേധിക്കുകയും ആവശ്യപ്പെടുകയും ചെയ്‌തിരുന്ന നേതാക്കള്‍ക്ക്‌ ഇനി ഭരണത്തിന്റെ പ്രായോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്നു. രാജ്യത്തിന്റെ ധനസ്‌ഥിതി, ഭക്ഷ്യക്ഷാമം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, ആഭ്യന്തരസുരക്ഷ, വിദേശനയം തുടങ്ങിയ വിഷയങ്ങള്‍ മുദ്രാവാക്യങ്ങളിലൂടെ പരിഹരിക്കാനാവാത്തവയായിരുന്നു. തീരുമാനമെടുക്കുക, അതിന്റെ പ്രത്യാഘാതം നേരിടുക എന്ന പുതിയ രാഷ്‌ട്രീയ പാഠമാണ്‌ ഈ കാലം പഠിപ്പിച്ചത്‌. പിന്നീട്‌ സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനത്തിന്‌ നേതൃത്വം നല്‍കിയ തലമുറയുടെ രാഷ്‌ട്രീയ പക്വത രൂപപ്പെട്ടതിലും ഇടക്കാല സര്‍ക്കാരിന്റെ അനുഭവം നിര്‍ണായകമായി.

എം.എസ്‌. ജീജോ

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ചിരിയിലൂടെ റെക്കോഡ്‌; തിയറ്ററുകളില്‍ ഉത്സവം ,ബോക്‌സ് ഓഫീസില്‍ ,തരംഗം

ചിരിയിലൂടെ റെക്കോഡ്‌; തിയറ്ററുകളില്‍ ഉത്സവം ,ബോക്‌സ് ഓഫീസില്‍ ,തരംഗം

No Image

ഏതാണ്‌ പരിഷ്‌കൃത കാലം?

No Image

നക്ഷത്രങ്ങള്‍ക്കിടയിലേക്ക്‌ ഒരു മനുഷ്യസന്ദേശം

തൃക്കാക്കര വാണ മഹാബലിപ്പെരുമാള്‍

തൃക്കാക്കര വാണ മഹാബലിപ്പെരുമാള്‍

No Image

ഓണത്തിന്റെ കെട്ടുകാഴ്‌ചകള്‍

No Image

പിന്നെയും വായോ