
റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അല്‍ നസര്‍. സ്വന്തം തട്ടകമായ അല്‍ അവല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ താവൂണ്‍ എഫ്.സിയെ 2-1 നാണു തോല്‍പ്പിച്ചത്‌്. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു അല്‍ നസറിന്റെ തിരിച്ചുവരവ്.
മത്സരം തുടങ്ങി 11-ാം മിനിറ്റില്‍ ബസാം മുഹമ്മദ് അല്‍ ഹുറൈജിയുടെ ഗോളിലൂടെ താവൂണ്‍ ലീഡ് നേടി. ഒന്നാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ അല്‍ നസര്‍ ഗോള്‍ തിരിച്ചടിച്ചു. സാമു കോസ്‌റ്റായാണ് ഗോളടിച്ചത്‌്. രണ്ടാം പകുതി തുടങ്ങി വൈകാതെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ നസറിനെ മുന്നിലെത്തിച്ചു. അതോടെ ഒരു ചരിത്രനേട്ടവും പോര്‍ചുഗീസ് താരം തന്റെ പേരിലാക്കി മാറ്റി.
സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമായാണ് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. 104 ഗോളുകളുമായാണു താരം ഒന്നാമനായത്. 103 ഗോളുകളടിച്ച മുഹമ്മദ് അല്‍ സഹ്‌ലവിയെയാണു മറികടന്നത്‌്. ക്രിസ്‌റ്റ്യാനോയുടെ കരിയര്‍ ഗോള്‍ നേട്ടം 978 ലെത്തി.
ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കാണു താരത്തിന്റെ കുതിപ്പ്. കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതു സ്‌പാനിഷ് ക്ലബ് റയാല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണു താരം റയാല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ താരം 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ക്ല ബ് യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളുമടിച്ചു.
പോര്‍ചുഗലിന് വേണ്ടി 146 ഗോളുകളാണ് അടിച്ചിട്ടത്. പ്രോ ലീഗ് സീസണിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ് അല്‍ നസര്‍. സെപ്‌റ്റംബര്‍ അഞ്ചിന് അല്‍ ഇത്തിഹാദിനെതിരെയാണു നസറിന്റെ അടുത്ത മത്സരം.







Comments