തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനെ എട്ട് വിക്കറ്റിന് തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. കൊച്ചി ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 16 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കാലിക്കറ്റ് മറികടന്നു. 78 റൺസുമായി പുറത്താകാതെ നിന്ന രോഹൻ കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശിൽപി. രോഹൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.
സ്കോർ: കൊച്ചി ബ്ലൂ ടൈഗേഴ്സ് – 20 ഓവറിൽ 150/8; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 16 ഓവറിൽ 151/2.
മുൻനിര ബാറ്റർമാർക്ക് തിളങ്ങാനാകാതെ പോയതോടെ കൊച്ചി തുടക്കത്തിൽ തന്നെ സമ്മർദത്തിലായി. 17 റൺസെടുത്ത വിപുൽ ശക്തിയും അക്കൗണ്ട് തുറക്കാതെ മുഹമ്മദ് ഷാനുവും മടങ്ങി. പിന്നാലെ 13 റൺസെടുത്ത വിനൂപ് മനോഹരനും പുറത്തായതോടെ കൊച്ചി 42 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. ക്യാപ്റ്റൻ സാലി സാംസണും 15 റൺസിൽ മടങ്ങി.
തുടർന്ന് മനുകൃഷ്ണൻ നടത്തിയ ചെറുത്തുനിൽപ്പാണ് കൊച്ചിക്ക് ആശ്വാസമായത്. 26 പന്തിൽ 30 റൺസെടുത്ത മനുകൃഷ്ണൻ മടങ്ങിയതിന് പിന്നാലെയും സച്ചിൻ സുരേഷ് പോരാട്ടം തുടർന്നു. 27 പന്തിൽ പുറത്താകാതെ 42 റൺസെടുത്ത സച്ചിനാണ് കൊച്ചിയെ 150 റൺസിലെത്തിച്ചത്. കാലിക്കറ്റിനായി അഖിൻ സത്താറും അബ്ദുൾ ബാസിതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ലക്ഷ്യം പിന്തുടർന്ന കാലിക്കറ്റിന് തുടക്കത്തിൽ തന്നെ വരുൺ നായനാരെ ഏഴ് റൺസിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും കെ.എസ്. അരവിന്ദും ചേർന്നതോടെ മത്സരത്തിന്റെ നിയന്ത്രണം കാലിക്കറ്റ് ഏറ്റെടുത്തു. ഇരുവരും ചേർന്ന് ഇന്നിങ്സ് അനായാസം മുന്നോട്ടുനയിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Comments