ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്ഒ ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് ചിത്രം ആഗോള റിലീസായി എത്തും.
തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, ആന്റണി വർഗീസ്, തമിഴ് താരം കതിർ, നടി കയാദു ലോഹർ തുടങ്ങി ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
'കാണാന്‍ പോകുന്ന പൂരം ഞാന്‍ ഇപ്പോഴേ പറയുന്നില്ല. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് 'ഐ ആം ഗെയിം'. ദുല്‍ഖര്‍ സല്‍മാനെ ഇത്ര സ്‌റ്റൈലിഷായി അവതരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ എന്ന് എനിക്കറിയില്ല', വിനയ് ഫോര്‍ട്ട് പറഞ്ഞു.
'എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞാല്‍ നഹാസ് എന്നെ ഇടിക്കും. സിനിമയിലേക്ക് വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വിക്രത്തിന്റെ കൂടെ വേതാളം എന്ന പോലെ ഞാന്‍ നഹാസിന്റെ കൂടെയുണ്ട്. അടുത്ത പടത്തിലും വിളിക്കും എന്ന് വിശ്വസിക്കുന്നു. ഡി.ക്യുവിന് ഒരുപാട് നന്ദി. സെപ്റ്റംബര്‍ മൂന്നിന് ഐ ആം ഗെയിം റിലീസ് ആണ്. നമ്മള്‍ തൂക്കും. ഇന്‍ഡസ്ട്രി ഹിറ്റാവട്ടെ', ആന്റണി വര്‍ഗീസ് പറഞ്ഞു.
'മമ്മൂക്കയും മോഹന്‍ലാലും എന്റെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. അവരാണ് എന്റെ മാസ്റ്റേഴ്സ്. അഭിനയം എന്താണെന്നും എന്തല്ലെന്നും പഠിപ്പിച്ചത് അവരാണ്', മിഷ്‌കിന്‍ പറഞ്ഞു.

Comments