
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. അടുത്തിടെ സിനിമയുടെ ചിത്രീകരണത്തിനിടെ ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. ഇപ്പോഴിതാ പരിക്കുകള്‍ ഭേദമായി വീണ്ടും സിനിമാലോകത്ത് സജീവമാകാനൊരുങ്ങുകയാണ് രശ്മിക. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
വീട്ടിലിരുന്ന സമയത്ത് താന്‍ ചെയ്തിരുന്ന രസകരമായ കാര്യങ്ങളെല്ലാം മിസ് ചെയ്യാന്‍പോവുകയാണെന്നും താരം കുറിച്ചു. "ഞാന്‍ ഉടന്‍ ജോലിയിലേക്ക് മടങ്ങിവരുന്നു, തീര്‍ച്ചയായും ഞാന്‍ ഇതെല്ലാം മിസ്സ് ചെയ്യാന്‍ പോവുകയാണ്" എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വീട്ടിലിരുന്ന സമയത്ത് താന്‍ ചെയ്തിരുന്ന രസകരമായ കാര്യങ്ങളെല്ലാം മിസ് ചെയ്യാന്‍പോവുകയാണെന്നും താരം കുറിച്ചു. "ഞാന്‍ ഉടന്‍ ജോലിയിലേക്ക് മടങ്ങിവരുന്നു, തീര്‍ച്ചയായും ഞാന്‍ ഇതെല്ലാം മിസ്സ് ചെയ്യാന്‍ പോവുകയാണ്" എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പ്രാര്‍ഥനകള്‍, സിനിമകള്‍ കാണല്‍, പസിലുകള്‍ സോള്‍വ് ചെയ്യല്‍, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുക തുടങ്ങി സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം രശ്മിക പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട താരത്തിന്റെ ഈ തിരിച്ചുവരവ് വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധിപ്പേരാണ് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികം കഷ്ടപ്പെട്ട് ജോലി ചെയ്യരുതെന്നും അഭ്യര്‍ത്ഥിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, ജോലിയില്‍ നിന്ന് ഇത്രയും നാള്‍ വിട്ടുനില്‍ക്കേണ്ടി വന്നത് തന്റെ ജീവിത വീക്ഷണത്തെ തന്നെ മാറ്റിമറിച്ചതായി രശ്മിക തുറന്നുപറഞ്ഞു. മുന്‍പ് കഠിനമായ തിരക്കുകളില്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ ജീവിതം പതുക്കെയാക്കുന്നത് ഭയപ്പെടുത്തുന്നതായി തോന്നിയിരുന്നുവെന്നും, എന്നാല്‍ ഈ വിശ്രമത്തിനു ശേഷം തിരികെ പഴയതുപോലെ ഭ്രാന്തമായി തിരക്കുകളിലേക്ക് ഓടുന്നത് ഓര്‍ക്കുമ്പോഴാണ് ഇപ്പോള്‍ തനിക്ക് ഭയം തോന്നുന്നതെന്നുമാണ് താരം കുറിച്ചത്.
'മൈസ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു രശ്മികയ്ക്ക് പരിക്കേറ്റത്. ശാരീരികമായി ബുദ്ധിമുട്ടുളള ഒരു നൃത്ത-ആക്ഷന്‍ സീക്വന്‍സ് ചിത്രീകരണത്തിനിടെ വീണതിനെത്തുടര്‍ന്നാണ് താരത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റത്.
അതേസമയം രണബലി, മൈസ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ് രശ്മികയുടേതായി പുറത്തിറങ്ങാനുളളത്. വിവാഹശേഷം രശ്മികയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് രണബലി. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ഈ ചിത്രം സെപ്റ്റംബര്‍ 11 ന് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ റിലീസിനെത്തും.







Comments