നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ' ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററകുളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ സംവിധായകന്‍ ഗിരീഷ് എ.ഡിയ്‌ക്കൊപ്പം ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. ' മാന്ത്രികന്‍' എന്നാണ് ചിത്രത്തിന് നിവിന്‍ പോളി അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി.

അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. മമിത ബൈജുവാണ് ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ നായികയായെത്തുന്നത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ശ്രിന്ദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments