
അമ്മ സമീറ ഡിക്രൂസിന് ജന്മദിനാശംസകൾ നേർന്ന് നടി ഇല്യാന ഡിക്രൂസ്. അമ്മയ്ക്കൊപ്പമുളള മനോഹരമായൊരു ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. "അമ്മേ, നിങ്ങളെപ്പോലെ ആരുമില്ല. ജന്മദിനാശംസകൾ മാമാഡൂ" എന്നായിരുന്നു ഇല്യാന കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
2023 മേയിലാണ് ഇല്യാനയും വ്യവസായി മൈക്കൽ ഡോലനും വിവാഹിതരായത്. അതേ വർഷം ഓഗസ്റ്റിലാണ് ഇരുവർക്കും മൂത്ത മകൻ കോവ ഫീനിക്സ് ഡോളൻ ജനിച്ചത്. തുടർന്ന് 2025-ൽ കീനു റാഫെ ഡോളൻ എന്ന രണ്ടാമത്തെ മകനും പിറന്നു. കഴിഞ്ഞ ദിവസം മൂത്ത മകനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തെലുങ്ക് ചിത്രമായ 'ദേവദാസു'വിലൂടെയാണ് ഇലിയാന അഭിനയരംഗത്തെത്തിയത്. പിന്നീട് പോക്കിരി, ജൽസ, കിക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. തമിഴ് ചിത്രമായ 'നൻപനിലും' താരം അഭിനയിച്ചിട്ടുണ്ട്. 'ബർഫി'യിലൂടെ ഹിന്ദി സിനിമയിലേക്കും ചുവടുവെച്ച താരം, 'റുസ്തം', 'റെയ്ഡ്', 'മെയ് തേരാ ഹീറോ' തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ടു. ഷിർഷ ഗുഹ സംവിധാനം ചെയ്ത് വിദ്യ ബാലൻ നായികയായ 'ദോ ഔർ ദോ പ്യാർ' ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.







Comments