മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്.ഗായത്രി മോഹന്‍ ആണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ഇപ്പോഴിതാ ഗിന്നസ് പക്രുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഗായത്രി മോഹന്‍ പങ്കിട്ട പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
'' വാക്കുകള്‍ക്കതീതമായ നന്മകളും സൗഭാഗ്യങ്ങളും സമ്മാനിച്ച് ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ട അജിച്ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'', എന്നാണ് ഗായത്രി കുറിച്ചത്. ഗിന്നസ് പക്രുവിനൊപ്പമുളള ഒരു മനോഹര ചിത്രവും ഗായത്രി പങ്കുവച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ദീപ്ത കീര്‍ത്ത, ദ്വിജ കീര്‍ത്തി എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.
മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ഗിന്നസ് പക്രു 1984ല്‍ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിലേക്കുളള അരങ്ങേറ്റം കുറിച്ചത്. അത്ഭുത ദ്വീപ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തു.

Comments