ബംഗളുരു: ഇന്ത്യയുടെ മുന്‍ പേസര്‍ ജവാഗല്‍ ശ്രീനാഥ് ബംഗളുരു മെട്രോ ട്രെയിനില്‍ സഞ്ചരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ലിങ്ക്‌ഡ്ഇനിലെ പോസ്‌റ്റാണു മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായത്. മെട്രോ കോച്ചിന്റെ മൂലയ്‌ക്ക് ട്രോളി ബാഗും പിടിച്ചു നില്‍ക്കുന്നതായാണു ഫോട്ടോ. സ്‌കൈ ബ്ലൂ ഷര്‍ട്ടും ഡെനിം ജീന്‍സും ബ്രൗണ്‍ ലെതര്‍ ഷൂസുമായിരുന്നു വേഷം. സാമ്പത്തികമായി മികച്ച നിലയിലായിട്ടും മെട്രോ യാത്ര തിരഞ്ഞെടുത്ത ശ്രീനാഥിന്റെ ലാളിത്യത്തെ ആരാധകര്‍ ഒന്നടങ്കം പ്രശംസിച്ചു. നിലവില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറിയാണ്. 1991 മുതല്‍ 2002 വരെ 67 ടെസ്‌റ്റുകളില്‍ ഇന്ത്യക്കായി കളിച്ചു. 30.49 ശരാശരിയില്‍ 236 വിക്കറ്റുകളാണു നേടിയത്. 10 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. ടെസ്‌റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളില്‍ പത്താം സ്‌ഥാനത്താണ.്
ഇന്ത്യക്കായി 229 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 315 വിക്കറ്റുകള്‍ സ്വന്തമാക്കി. ഏകദിനത്തില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമനാണ്. 296 രാജ്യാന്തര മത്സരങ്ങളിലായി 551 വിക്കറ്റുകളെടുത്തു. അതില്‍ 13 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.

Comments