സാധാരണയായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന ഉദ്യോഗസ്ഥരുടെ കൈകളിലാണ് ഇ-ചലാൻ മെഷീനുകൾ കാണാറുള്ളത്. എന്നാൽ മുംബൈയിൽ ഇതിന് വിപരീതമായൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ട്രാഫിക് പോലീസ് ഉപയോഗിക്കുന്ന ഇ-ചലാൻ മെഷീന് സമാനമായ ഉപകരണം ഒരു ഓട്ടോറിക്ഷാ ഡ്രൈവർ കൈകാര്യം ചെയ്യുന്നതിന്റെ 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്. ഉപകരണം എങ്ങനെ ഡ്രൈവറുടെ കൈയിലെത്തിയെന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്.
വീഡിയോയിൽ ഓട്ടോ ഡ്രൈവർ കൈയിൽ പിടിച്ചിരിക്കുന്ന ഉപകരണം ക്യാമറയ്ക്ക് സമീപത്തേക്ക് കൊണ്ടുവരുന്നതും പിന്നീട് മറ്റൊരാൾക്ക് കൈമാറുന്നതുമാണ് കാണുന്നത്. മുംബൈ ആസ്ഥാനമായുള്ള സാമൂഹിക-ആർടിഐ പ്രവർത്തകൻ മൻസൂർ ഷെയ്ഖാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. കുർള ട്രാഫിക് ഡിവിഷനിലെ ഒരു ട്രാഫിക് പോലീസുകാരന് ഔദ്യോഗികമായി നൽകിയ ഇ-ചലാൻ മെഷീനാണിതെന്നും അത് ഓട്ടോ ഡ്രൈവർമാരുടെ കൈയിലെത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ മുംബൈ ട്രാഫിക് പോലീസിന്റെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
എന്നാൽ വീഡിയോയിലുള്ള ഉപകരണം യഥാർഥത്തിൽ മുംബൈ ട്രാഫിക് പോലീസിന്റെ ഇ-ചലാൻ മെഷീൻ തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. കുർള ട്രാഫിക് ഡിവിഷനുമായി ബന്ധപ്പെട്ടതാണെന്ന അവകാശവാദങ്ങളും വീഡിയോ ചിത്രീകരിച്ച സാഹചര്യങ്ങളും സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഉപകരണം യഥാർഥ ഔദ്യോഗിക ഉപകരണമാണെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ല.
വീഡിയോ വൈറലായതോടെ ‘ട്രാഫിക് പോലീസിന്റെ ഔദ്യോഗിക ഉപകരണമാണെങ്കിൽ അത് ഓട്ടോ ഡ്രൈവറുടെ കൈയിൽ എങ്ങനെ എത്തി?’ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഔദ്യോഗിക ഉപകരണമാണെന്ന് സ്ഥിരീകരിച്ചാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കൈവശത്തുനിന്ന് എങ്ങനെ പുറത്തുപോയി എന്നതടക്കം പരിശോധിക്കേണ്ടിവരും. സംഭവത്തിൽ മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങൾക്കിടെ, വൈറൽ ദൃശ്യങ്ങൾ ഉയർത്തിയ സംശയങ്ങൾക്ക് അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.

Comments