യാത്രയ്ക്കിടെ കാണുന്ന ചില കാഴ്ചകൾ നമ്മുടെ സ്വന്തം ജീവിതരീതിയെക്കുറിച്ച് തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കാറുണ്ട്. യൂറോപ്പിലൂടെ യാത്ര ചെയ്യുന്നതിനിടെ 70-ഉം 80-ഉം വയസ്സ് പിന്നിട്ട നിരവധി പേരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും സ്വന്തം ലഗേജ് വലിച്ചുകൊണ്ട് ദീർഘദൂരം നടക്കുന്നതും കണ്ട ഇന്ത്യൻ യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രായം ഏറെയായിട്ടും ഇവർ കാണിക്കുന്ന ശാരീരിക സ്വാതന്ത്ര്യവും ആരോഗ്യവും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് യുവതി പറയുന്നു.
യൂറോപ്പിൽ യാത്ര ചെയ്യുന്നതിനിടെ കണ്ട വയോധികരിൽ പലരും ആരുടെയും സഹായമില്ലാതെ വിമാനത്താവളങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കുന്നതായി യുവതി ശ്രദ്ധിച്ചു. ചിലർ ബാക്ക്പാക്കുകൾ ചുമക്കുമ്പോൾ മറ്റുചിലർ സ്വന്തം സ്യൂട്ട്കേസുകൾ വലിച്ചുകൊണ്ടാണ് നടന്നിരുന്നത്. ഈ കാഴ്ചകൾ കണ്ടതോടെയാണ് ഇന്ത്യയിലെ ജീവിതശൈലിയുമായി ഇതിനെ താരതമ്യം ചെയ്ത് യുവതി ചിന്തിച്ചത്. ഇന്ത്യയിൽ 50 വയസിന് മുകളിലുള്ള പലർക്കും ദീർഘനേരം നടക്കുന്നതിലും ശാരീരികമായി സജീവമായി തുടരുന്നതിലും ബുദ്ധിമുട്ടുകൾ നേരിടുന്നതായി തനിക്ക് തോന്നുന്നുവെന്നും അവർ കുറിച്ചു.
ഭക്ഷണരീതിയും ശാരീരിക പ്രവർത്തനങ്ങളും ഇന്ത്യൻ ജീവിതശൈലിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോ? എന്ന ചോദ്യവും യുവതി ഉന്നയിച്ചു. യാത്രയ്ക്കിടെ വിമാനത്താവളങ്ങളിൽ വീൽചെയർ ഉപയോഗിക്കുന്ന വയോധികരുടെ എണ്ണം ശ്രദ്ധയിൽപ്പെട്ടതും ഇതേക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ കാരണമായെന്ന് അവർ പറഞ്ഞു. അതേസമയം, യൂറോപ്പിലെയും ഇന്ത്യയിലെയും ജീവിതരീതികളെ നേരിട്ട് താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടി. കാലാവസ്ഥ, റോഡുകൾ, പൊതുഗതാഗതം, നഗരങ്ങളുടെ രൂപകൽപ്പന തുടങ്ങിയ കാര്യങ്ങളും ആളുകളുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.
എന്നാൽ യുവതിയുടെ കുറിപ്പിലെ ഏറ്റവും ശ്രദ്ധ നേടിയ ആശയം പ്രായം കൂടുമ്പോഴും സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെക്കുറിച്ചായിരുന്നു. ‘കൂടുതൽ കാലം ജീവിക്കുക എന്നത് മാത്രമല്ല ഫിറ്റ്നസിന്റെ ലക്ഷ്യം; ജീവിതത്തിലെ അധിക വർഷങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ആസ്വദിക്കാൻ കഴിയുന്നത്ര സ്വതന്ത്രരായി തുടരുകയാണ് യഥാർഥ ലക്ഷ്യം’ എന്നായിരുന്നു അവരുടെ അഭിപ്രായം. കുറിപ്പ് വൈറലായതോടെ ഭക്ഷണരീതി, വ്യായാമം, നടത്തം, വാർധക്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

Comments