More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

‘എന്റെ ഉൽപ്പന്നം മുട്ടകളാണ്’: ആമസോണിൽ ജോലി നഷ്ടപ്പെട്ടു, പിന്മാറാതെ കോഴിഫാം തുടങ്ങി യുവതി

Authored by Web Desk | Last updated: 31 Aug 2026, 12:17 PM | 1 min read

Print
‘എന്റെ ഉൽപ്പന്നം മുട്ടകളാണ്’: ആമസോണിൽ ജോലി നഷ്ടപ്പെട്ടു, പിന്മാറാതെ കോഴിഫാം തുടങ്ങി യുവതി
ജോലി നഷ്ടപ്പെടുന്നത് പലർക്കും വലിയ തിരിച്ചടിയായിരിക്കും. എന്നാൽ ആ തിരിച്ചടിയെ പുതിയൊരു തുടക്കമാക്കി മാറ്റിയിരിക്കുകയാണ് ആമസോണിൽ നിന്ന് ജോലി നഷ്ടപ്പെട്ട മരിയ ഹർഷിത. 2026 മാർച്ചിൽ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ നിരവധി ജോലികൾക്ക് അപേക്ഷിച്ചെങ്കിലും അവസരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്ക് മരിയ എത്തിയത്. ഒടുവിൽ ഭർത്താവിന്റെ പിന്തുണയോടെ കോഴിവളർത്തലിലേക്ക് തിരിഞ്ഞ അവർ ഇന്ന് മുട്ട വിൽക്കുന്ന സ്വന്തം സംരംഭത്തിന്റെ ഉടമയാണ്.

ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ അവസരങ്ങൾക്കായി വ്യാപകമായി ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് മരിയ പറയുന്നു. ഇതിനിടെയാണ് ഭർത്താവ് സ്വന്തം ബോസ് ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ ഒരു ദിവസം വീട്ടിൽ കോഴിക്കൂട് നിർമ്മിച്ച് ആറ് കുഞ്ഞിക്കോഴികളെ വാങ്ങി വളർത്താൻ തുടങ്ങി. എന്നാൽ ആ ആറ് കോഴിക്കുഞ്ഞുങ്ങളും പൂവൻകോഴികളാണെന്ന് പിന്നീട് മനസിലായി. ഇതോടെ കുടുംബത്തിന് ആവശ്യമായ മുട്ടകൾക്കായി പിടക്കോഴികളെ വാങ്ങുകയും പതിയെ കോഴികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.

കുടുംബത്തിന് ആരോഗ്യകരമായ മുട്ടകൾ ലഭിക്കണമെന്ന ആഗ്രഹമാണ് പിന്നീട് വലിയൊരു ആശയമായി മാറിയത്. കൂടുതൽ കോഴികൾ, കൂടുതൽ മുട്ടകൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ അധികമായി ലഭിക്കുന്ന മുട്ടകൾ വിൽക്കാൻ മരിയ തീരുമാനിച്ചു. ആവശ്യക്കാർ വർധിച്ചതോടെ ഇതൊരു ചെറിയ വീട്ടുസംരംഭത്തിൽ നിന്ന് കോഴിഫാമായി വളർന്നു. ഉൽപ്പന്നം കണ്ടെത്തി അതിന് ആവശ്യക്കാരെ കണ്ടെത്തുകയും ആവശ്യത്തിന് അനുസരിച്ച് വിതരണം ക്രമീകരിക്കുകയും ചെയ്യുന്ന തന്റെ മുൻകാല പ്രൊഡക്ട് മാനേജ്മെന്റ് പരിചയം ഇപ്പോൾ കോഴിഫാമിലും പ്രയോജനപ്പെടുന്നുണ്ടെന്നാണ് മരിയ പറയുന്നത്.

‘എനിക്ക് ഇപ്പോൾ എന്റെ സ്വന്തം ഉൽപ്പന്നമുണ്ട്, മുട്ടകൾ’ എന്ന മരിയയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്. ആമസോണിലെ മീറ്റിങ്ങുകൾക്കും കോർപ്പറേറ്റ് ജോലിക്കുമൊക്കെ പകരം ഇപ്പോൾ തന്റെ മുന്നിലുള്ള പ്രശ്നങ്ങൾ കോഴിഫാമിലെ ബാൻഡിക്കൂട്ടുകളും പാമ്പുകളുമാണെന്നും അവർ തമാശയായി പറയുന്നു. ജോലി നഷ്ടപ്പെട്ടതിനെ ഒരു അവസാനമായി കാണാതെ ജീവിതത്തിലെ പുതിയ വഴിത്തിരിവായി സ്വീകരിച്ച മരിയയുടെ കഥ സമൂഹമാധ്യമങ്ങളിൽ പ്രചോദനമായി മാറുകയാണ്.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘70 കഴിഞ്ഞിട്ടും ഇത്ര ഫിറ്റ്’; യൂറോപ്പിലെ വയോധികരെ കണ്ട് ഇന്ത്യൻ ജീവിതശൈലിയെ ചോദ്യം ചെയ്ത് യുവതി, ചർച്ചയായി കുറിപ്പ്

‘70 കഴിഞ്ഞിട്ടും ഇത്ര ഫിറ്റ്’; യൂറോപ്പിലെ വയോധികരെ കണ്ട് ഇന്ത്യൻ ജീവിതശൈലിയെ ചോദ്യം ചെയ്ത് യുവതി, ചർച്ചയായി കുറിപ്പ്

ട്രാഫിക് പോലീസിന്റെ ഇ-ചലാൻ മെഷീൻ ഓട്ടോ ഡ്രൈവറുടെ കൈയിൽ? വൈറൽ വീഡിയോ ഉയർത്തുന്നത് ഗുരുതര ചോദ്യങ്ങൾ

ട്രാഫിക് പോലീസിന്റെ ഇ-ചലാൻ മെഷീൻ ഓട്ടോ ഡ്രൈവറുടെ കൈയിൽ? വൈറൽ വീഡിയോ ഉയർത്തുന്നത് ഗുരുതര ചോദ്യങ്ങൾ

പോലീസ് വാൻ പിന്നിലുണ്ടായിട്ടും പരിക്കേറ്റ സ്ത്രീയെ കൈകളിലെടുത്ത് ഇൻസ്പെക്ടർ; ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ വൈറൽ

പോലീസ് വാൻ പിന്നിലുണ്ടായിട്ടും പരിക്കേറ്റ സ്ത്രീയെ കൈകളിലെടുത്ത് ഇൻസ്പെക്ടർ; ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ വൈറൽ

യുകെയിൽ ഇന്ത്യൻ യാത്രികർക്ക് നേരെ വംശീയ അധിക്ഷേപമെന്ന് ആരോപണം; ഒടുവിൽ പോലീസിനെ വിളിക്കേണ്ടിവന്നു എന്ന് വെളിപ്പെടുത്തല്‍

യുകെയിൽ ഇന്ത്യൻ യാത്രികർക്ക് നേരെ വംശീയ അധിക്ഷേപമെന്ന് ആരോപണം; ഒടുവിൽ പോലീസിനെ വിളിക്കേണ്ടിവന്നു എന്ന് വെളിപ്പെടുത്തല്‍

വിമാനത്താവളത്തിൽ കൊച്ചുമകളുടെ ബാഗിന് കാവലായി  മുത്തശ്ശി; കാരണം കേട്ട് ഹൃദയം നിറഞ്ഞ് സോഷ്യൽ മീഡിയ

വിമാനത്താവളത്തിൽ കൊച്ചുമകളുടെ ബാഗിന് കാവലായി മുത്തശ്ശി; കാരണം കേട്ട് ഹൃദയം നിറഞ്ഞ് സോഷ്യൽ മീഡിയ

ലാൻഡിംഗിന് മുമ്പ് പൈലറ്റ് ചൊല്ലിയത് മജ്റൂഹ് സുൽത്താൻപുരിയുടെ കവിതാശകലം; യാത്രക്കാരുടെ ഹൃദയം കീഴടക്കി വീഡിയോ വൈറൽ

ലാൻഡിംഗിന് മുമ്പ് പൈലറ്റ് ചൊല്ലിയത് മജ്റൂഹ് സുൽത്താൻപുരിയുടെ കവിതാശകലം; യാത്രക്കാരുടെ ഹൃദയം കീഴടക്കി വീഡിയോ വൈറൽ

Comments