തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രക്കമ്മറ്റി റിപ്പോര്‍ട്ടും സംസ്ഥാനനേതാക്കളുടെ പ്രതികരണവും വെവ്വേറെ ദിശകളിലേക്ക് നീങ്ങുമ്പോള്‍ സി.പി.ഐ.എം കേരള ഘടകത്തില്‍ ആരംഭിച്ച തിരുത്തല്‍ പ്രക്രിയ പുതിയ ഘട്ടത്തിലേക്ക്. കോഴിക്കോട് ചേരുന്ന സംസ്ഥാനകമ്മറ്റി യോഗത്തില്‍ പൊളിറ്റ് ബ്യൂറോയിലെ ഒമ്പത് പേരും പങ്കെടുക്കും. സംസ്ഥാന നേതൃത്വത്തിന്റെ ചില പ്രതിരോധ നീക്കങ്ങളെയും വിശദീകരണങ്ങളെയും പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് പി.ബി ഇടപെടല്‍ എന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടും സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കളുടെ പൊതുയോഗങ്ങളിലെ പരാമര്‍ശങ്ങളും തമ്മില്‍ വൈരുധ്യമുള്ളതായി പാര്‍ട്ടിക്കകത്ത് തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് അണികളുടെ സമീപനത്തെയും തീരുമാനങ്ങളെയും പഴിചാരിക്കൊണ്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനകള്‍ താഴേത്തട്ടില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കണ്ണൂരിലെ പയ്യന്നൂര്‍, തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന്റെ പ്രതിപക്ഷ നേതാവ് പദവിയുമായി ബന്ധപ്പെട്ട് മുമ്പ് എതിര്‍പ്പ് പ്രകടിപ്പിച്ച ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ഇത് കേരള ഘടകത്തിന്മേല്‍ ദേശീയ നേതൃത്വത്തിന്റെ പിടിമുറുകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിശാല സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായ ചര്‍ച്ചകളിലേക്ക് വഴിമാറാതിരിക്കാനും, താഴെത്തട്ടിലെ വികാരങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യപ്പെടാനും ഒമ്പത് പി.ബി അംഗങ്ങളുടെ സാന്നിധ്യം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments