മകൻ ഗൗതമിന്റെ ഇരുപതാം പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു. മകനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
"ഹാപ്പി 20 ജിജി. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ, എപ്പോഴും ധൈര്യത്തോടും ദയയോടും കൂടി നിന്റെ സ്വപ്നങ്ങളെ പിന്തുടരുക. ഇന്നുമെന്നും നിന്നെ ഓർത്ത് അഭിമാനിക്കുന്നു" എന്നാണ് മഹേഷ് ബാബു കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ഗൗതമിന് പിറന്നാൾ ആശംസകളുമായെത്തുന്നത്.

നടിയും മോഡലുമായ നമ്രത ശിരോധ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. 2005 ഫെബ്രുവരി 10 നായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് ഓഗസ്റ്റ് 31-നാണ് ഇരുവർക്കും മകൻ ഗൗതം ജനിക്കുന്നത്. 2012 ജൂലൈ 20 ന് മകൾ സിതാരയും ജനിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് സിതാര.
അതേസമയം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അടുത്തവര്‍ഷം ഏപ്രില്‍ 7 ന് ചിത്രം തിറേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Comments