ബോക്‌സ് ഓഫീസിൽ തുടർച്ചയായ വിജയങ്ങൾ നേടി പ്രേക്ഷകപ്രീതി നിലനിർത്തുന്ന സംവിധായകനാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത അഞ്ചിൽ നാല് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബ്ബിൽ ഇടം നേടി 150 കോടിയിലേക്ക് കുതിക്കുകയാണ്.
എന്നാല്‍, തന്റെ ഹിറ്റ് ചിത്രമായ'സൂപ്പർ ശരണ്യ' ഇപ്പോൾ തനിക്ക് കണ്ടിരിക്കാൻ സാധിക്കാറില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗിരീഷ് എ.ഡി.താന്‍ വിചാരിച്ചത് പോലെ നല്ലൊരു സിനിമയാക്കി മാറ്റാന്‍ സാധിച്ചില്ലെന്ന കുറ്റബോധമാണ് ഇതിന് കാരണം. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.
''സൂപ്പര്‍ ശരണ്യ എനിക്ക് കണ്ടിരിക്കാന്‍ പറ്റില്ല. ബാക്കിയെല്ലാ സിനിമകളും കണ്ടിരിക്കാം. കാരണം, എഴുത്തിലെ പ്രശ്‌നങ്ങളാണ്. മര്യാദയ്ക്ക് സ്‌ക്രിപ്റ്റ് റിവ്യു ചെയ്യാത്തതിന്റെ പ്രശ്‌നങ്ങളും എടുപിടി എന്നുളള ഷൂട്ടും കൊറോണ സമയവുമൊക്കെയായി ഭയങ്കര ബുദ്ധിമുട്ടില്‍ ചെയ്ത സിനിമയാണ്. അതിന്റേതായ എല്ലാ പ്രശ്‌നങ്ങളുമുണ്ട് അതില്‍'' എന്നാണ് ഗിരീഷ് പറയുന്നത്.
''തമാശയുള്ള ഒരുപാട് ഭാഗങ്ങളുണ്ട്. എങ്കിലും ഒരു സിനിമയെന്ന നിലയില്‍ എനിക്ക് തൃപ്തി നല്‍കുന്നതല്ല. കാരണം, നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള സംഭവമായിരുന്നു. ആ പൊട്ടന്‍ഷ്യലിന്റെ പകുതി പോലും എത്തിയില്ല എന്നതില്‍ എനിക്ക് കുറ്റബോധമുണ്ട്. അത് ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. എങ്കിലും എനിക്ക് ഭയങ്കര വീക്കായിട്ട് എപ്പോഴും തോന്നാറുണ്ട്'' എന്നും അദ്ദേഹം പറയുന്നു.
അനശ്വര രാജന്‍, മമിത ബൈജു, നസ്ലെന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സൂപ്പര്‍ ശരണ്യ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

Comments