' വാനമ്പാടി' സീരിയലിലെ തമ്പുരുവായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കുട്ടിത്താരമാണ് സോന ജെലീന. ' കുങ്കുമപ്പൂവ്' എന്ന പരമ്പരയിലൂടെയാണ് സോന ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ' ചന്ദനമഴ' , ' മൗനരാഗം' , ' ഭാഗ്യലക്ഷ്മി' , ' എന്നു സ്വന്തം ജാനി' , തുടങ്ങി നിരവധി സീരിയലുകളിലും സോന അഭിനയിച്ചു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സോന ജെലീന പങ്കുവച്ച ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വാനമ്പാടിയിലെ കുഞ്ഞ് തമ്പുരു ഇന്ന് വളര്‍ന്ന് കൗമാര പ്രായത്തിലെത്തി നില്‍ക്കുകയാണ്. പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

തിരുവനന്തപുരം കോവളം സ്വദേശിനിയാണ് സോന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.

Comments