ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം സംഭവം അപകടമാക്കി മാറ്റാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാമാണ് കൊല്ലപ്പെട്ടത്. സീതാറാമും പ്രതിയായ അരുൺ കുമാറും ഒരേ നാട്ടുകാരും മൂഡലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരുമായിരുന്നു.
സംഭവദിവസം രാത്രി സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. കൂട്ടത്തിൽ ഒരാൾ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ വാക്കുതർക്കം പിന്നീട് രൂക്ഷമായി. പ്രകോപിതനായ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സീതാറാമിനെ അരുൺ കുമാർ ഉടൻ ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പൊലീസിനെയും ഡോക്ടർമാരെയും തെറ്റിദ്ധരിപ്പിക്കാൻ സീതാറാം കെട്ടിടത്തിന് മുകളിൽനിന്ന് അബദ്ധത്തിൽ വീണതാണെന്ന് ഇയാൾ മൊഴി നൽകി.
എന്നാൽ സീതാറാമിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിൽ സംശയം തോന്നിയ ഡോക്ടർമാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ പൊലീസ് അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്.
ചോദ്യം ചെയ്യലിൽ സീതാറാമിനെ കുത്തിയത് താനാണെന്ന് അരുൺ കുമാർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സീതാറാം മരിച്ചത്. സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

Comments