ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് കുട്ടികളടക്കം 11 പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
പിപ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ മനോരി ഗ്രാമത്തിൽ കൃഷിയിടത്തിലെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ പ്രയാഗ്രാജിലെ എസ്.ആർ.എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ 11 പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അമിത് പാൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ അഞ്ച് വയസുകാരി പ്രിയാഞ്ജലി, 13 വയസുകാരൻ പ്രവീൺ സിങ്, 12 വയസുകാരി ജാൻവി, 12 വയസുകാരൻ ആദിത്യ, എട്ട് വയസുകാരൻ ആദിത്യ, എട്ട് വയസുകാരൻ രവി, ആറ് വയസുകാരൻ അൻഷ്, നാല് വയസുകാരൻ നാനാ എന്നിവരാണ് മരിച്ച കുട്ടികൾ. അഞ്ജു (32), ജ്ഞാൻ സിങ് (40), വിക്രം സരോജ് (35) എന്നിവരും മരിച്ചു. മരിച്ചവരെല്ലാം പടക്കനിർമാണശാലയ്ക്ക് സമീപം താമസിച്ചിരുന്നവരാണെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന്റെ ശക്തിയിൽ ഫാക്ടറിക്കും സമീപത്തെ കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഫാക്ടറിക്ക് സമീപമുള്ള അഞ്ച് വീടുകൾ തകർന്നു. 18ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അപകടത്തെ തുടർന്ന് സമീപത്തുകൂടി കടന്നുപോകുന്ന ഡൽഹി-ഹൗറ റെയിൽപാതയിലെ ഗതാഗതം ഏകദേശം ഒരു മണിക്കൂറോളം നിർത്തിവച്ചു. അപകടസ്ഥലത്തിന് സമീപമെത്തിയ അജ്മീർ-സിയാൽദ എക്സ്പ്രസ് മനോരി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഡൽഹിയിൽനിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് സയ്യിദ് സരാവൻ റെയിൽവേ സ്റ്റേഷനിലും നിർത്തിയിട്ടു.
12ലധികം ഫയർ ടെൻഡറുകളും രണ്ട് ഡസനോളം ആംബുലൻസുകളും സ്ഥലത്ത് വിന്യസിച്ചു. വ്യോമസേനയിലെ 50ലധികം ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തീ നിയന്ത്രണവിധേയമാക്കിയതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു. എക്സ്കവേറ്ററുകളും 10 ബുൾഡോസറുകളും ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കുന്നത്.
സ്ഫോടനത്തിൽ ഉയർന്ന വോൾട്ടേജ് വൈദ്യുതി പോസ്റ്റിനും ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് മനോരി എയർഫോഴ്സ് സ്റ്റേഷൻ.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Comments