ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു പെട്രോൾ പമ്പിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്നു പേരെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. ജിടി റോഡിലെ സിൽവർ സിറ്റിക്കടുത്തുള്ള പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തർക്കത്തെ തുടർന്ന് കാർ ആളുകളുടെ മേൽ അതിവേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രതിയായ ദീപു എന്നയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെള്ള മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ, കാർ ഒരു കൂട്ടം ആളുകളുടെ മേൽ ഇടിച്ചുകയറ്റുന്നതും പിന്നീട് അവിടെനിന്നും വേഗത്തിൽ ഓടിച്ചുപോകുന്നതും കാണാം. ഇടിയുടെ ആഘാതത്തിൽ ഇരകളിൽ ഒരാൾ ഏകദേശം അഞ്ച് അടിയോളം ഉയരത്തിലേക്ക് തെറിച്ചുവീണു.
പെട്രോൾ പമ്പ് മാനേജർ അനുരാഗ് ചൗധരി നൽകിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് മദ്യപിച്ച നിലയിലുള്ള കുറച്ചാളുകൾ പമ്പിലെത്തിയത്. ഇന്ധനം നിറയ്ക്കുന്നതിനായി വാഹനം ഡിസ്പെൻസറിന് സമീപം ശരിയായി നിർത്താൻ പമ്പ് ജീവനക്കാരനായ മനോജ് കുമാർ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കാർ തിരിക്കുന്നതിനിടയിൽ പ്രതി പെട്ടെന്ന് ആക്സിലറേറ്റർ നൽകി മനോജിനെയും സഞ്ജേഷ് കുമാർ, വികാഷ് കുമാർ എന്നീ രണ്ട് ഉപഭോക്താക്കളെയും ഇടിക്കുകയായിരുന്നു. മനോജിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതായും പരാതിയിൽ പറയുന്നു. പരിക്കേറ്റ മൂവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് മനോജിനെ പിന്നീട് പിൽഖുവയിലെ ജിഎസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments