തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതോടെ കേസ് അവസാനിപ്പിച്ചു.
ഗോപന്റേത് കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം.
2025 ജനുവരി ഒൻപതിനായിരുന്നു സംഭവം. അച്ഛൻ സമാധിയായെന്ന് അറിയിച്ച് മക്കൾ വീടിന് സമീപം പോസ്റ്റർ പതിപ്പിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. മരണത്തെക്കുറിച്ച് നാട്ടുകാർ സംശയം ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലാത്തതിനാൽ ആദ്യം ഗോപനെ കാണാനില്ലെന്നായിരുന്നു കേസ്.
തുടർന്ന് ഭാര്യ സുലോചനയുടെയും മക്കളായ രാജസേനന്റെയും സനന്തന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപൻ മരിച്ചെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വീടിന് സമീപം സമാധിയിരുത്തിയെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി.
സമാധി സ്ഥലമായി നിർമിച്ച കോൺക്രീറ്റ് അറ പൊലീസ് സീൽ ചെയ്തു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് ശ്രമിച്ചെങ്കിലും കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ആദ്യം ശ്രമം ഉപേക്ഷിച്ചു. പിന്നീട് കല്ലറ പൊളിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർഡിഒയുടെ ചുമതലയുണ്ടായിരുന്ന സബ് കളക്ടർ ഒ.വി. ആൽഫ്രഡ് കുടുംബത്തിന് നിയമപരമായ നോട്ടീസ് നൽകി.
ഇതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹർജി തള്ളിയതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.
പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികത കണ്ടെത്താതിരുന്നതിന് പിന്നാലെ ഗോപന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചു. പരിശോധനയിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഇതോടെയാണ് ഗോപന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

Comments