തിരുവനന്തപുരം: എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകര്‍ക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ സിപിഐഎം തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐ സിപിഐഎം തര്‍ക്കം ചര്‍ച്ചയാകുമെന്നാണ് സൂചന.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ എല്‍ഡിഎഫ് ഭിന്നിക്കില്ലെന്ന സൂചനകളാണ് മറ്റ് നേതാക്കളുടെയും പ്രതികരണത്തിലുള്ളത്. വിഷയത്തില്‍ സിപിഐ യുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും നേരത്തേ പ്രതികരിച്ചത്. ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമെന്ന് മുന്‍മന്ത്രി കെ രാജനും വ്യക്തമാക്കി. എല്‍ഡിഎഫ് ഭിന്നിക്കില്ലെന്നും നിലപാട് എടുക്കുമ്പോള്‍ എല്ലാം കടുത്തതായിരിക്കും എന്നാല്‍ അത് അധികാരത്തിനുവേണ്ടിയുള്ള നിലപാടല്ലെന്നും കെ രാജന്‍ വ്യക്തമാക്കി.

Comments