മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. നായകനായും സംവിധായകനും നിർമാതാവുമൊക്കെയായി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഗിന്നസ് പക്രുവിന്റെ പിറന്നാള്‍. ആരാധകരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയത്. ഇപ്പോഴിതാ തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.
"സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ജന്മദിനാശംസകള്‍ അറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു... നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി... എന്റെ യാത്ര തുടരുന്നു...", എന്നാണ് താരം കുറിച്ചത്.

മിമിക്രി വേദികളിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലെത്തിയത്. 1984-ല്‍ പുറത്തിറങ്ങിയ 'അമ്പിളി അമ്മാവന്‍' ആണ് ആദ്യചിത്രം. പിന്നീട് 'ജോക്കര്‍', 'മീശമാധവന്‍', 'അത്ഭുതദ്വീപ്', 'മൈ ബിഗ് ഫാദര്‍' തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2013-ല്‍ 'കുട്ടീം കോലും' എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം തിളങ്ങി.
ഗായത്രി മോഹനാണ് പക്രുവിന്റെ ഭാര്യ. 2006-ലായിരുന്നു ഇവരുടെ വിവാഹം. ദീപ്ത കീര്‍ത്തി, ദ്വിജ കീര്‍ത്തി എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

Comments