
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രീകരണം പുരോഗമിക്കവെ, സിനിമയില്‍ നിന്നുളള ഒരു ലൊക്കേഷന്‍ സ്റ്റില്‍ വൈറലാകുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കൈ മാത്രമാണ് ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത്.
ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയുടെ അവസാനവും ഈ കൈ കാണിക്കുന്നുണ്ട്. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയുന്നുവെന്നാണ് വീഡിയോ പങ്കുവച്ച് മമ്മൂട്ടി കമ്പനി കുറിച്ചത്. വീഡിയോയുടെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.







Comments