തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പിന് ശ്രമം നടത്തുന്നുവെന്ന മുന്നറിയിപ്പുമായി നടന്‍ ടൊവിനോ തോമസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആവശ്യപ്പെട്ടു. പ്രചരിക്കുന്ന ഇ-മെയില്‍ വിലാസം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മെയില്‍ ഐഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.
ടൊവിനോയുടെ കുറിപ്പിലേക്ക്:
പ്രധാന അറിയിപ്പ്-വ്യാജ സന്ദേശങ്ങളെക്കുറിച്ച്, എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികള്‍ ആളുകളിലേക്ക് ഇമെയിലുകള്‍ അയക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന വിലാസത്തില്‍ നിന്നാണ് ഇമെയിലുകള്‍ അയക്കുന്നത്.
tovinothomas79@gmail.com.
ദയവായി ശ്രദ്ധിക്കുക, ഈ മെയില്‍ വിലാസം എന്റേതല്ല, ഈ വിലാസം ഉപയോഗിച്ച് എന്റെ പേരില്‍ ആശയവിനിമയം നടത്താന്‍ ഞാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ഈ ഇ-മെയില്‍ ഐഡിയില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും , വ്യക്തിവിവരങ്ങള്‍ പങ്കുവെക്കരുതെന്നും, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും, പണം നല്‍കരുതെന്നും, അത്തരം ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും എല്ലാവരോടും ശക്തമായി ഞാന്‍ അഭ്യര്‍ഥിക്കുന്നു.
ഈ വിലാസത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും ഇ മെയില്‍ ലഭിക്കുകയാണെങ്കില്‍, ദയവായി അത് സ്പാം/ഫിഷിംഗ് ആയി റിപ്പോര്‍ട്ട് ചെയ്യുകയും ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുക. ഈ വ്യാജ പ്രചരണത്തില്‍ വീഴാതിരിക്കാന്‍ ഇത്തരം ഇ മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റുള്ളവരുമായും ഈ വിവരം പങ്കുവെക്കുക. ജാഗ്രത പാലിക്കുക, എന്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തണം. നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി'.
പള്ളിച്ചട്ടമ്പി, ഖലീഫ എന്നിവയാണ് ടൊവിനോയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. നസ്രിയ നായികയാകുന്ന മുഹ്‌സിന്‍ പരാരി ചിത്രം എല്‍ ക്ലാസിക്കോ എന്ന ചിത്രവും ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Comments