നുവാകോട്ട്: അവൻ വീണ്ടും വീണ്ടും ഒരു സ്ഥലത്തേക്ക് പോകും പിന്നീട് തിരിച്ചെത്തും. അവന്റെ ഉടമകൾ തിരികെയെത്തിയോ എന്ന് അറിയാനുള്ള പോക്കാണത്. അവിടെയായിരുന്നു അവൻ കഴിഞ്ഞിരുന്ന വീടിന്റെ മുൻ വാതിൽ. പക്ഷേ അവിടെയിപ്പോൾ മരത്തടികളും ചെളിയും മറ്റ് പ്രളയാവശിഷ്ടങ്ങളും മാത്രമേയുള്ളൂ. നേപ്പാളിലെ തൃശൂലി ബസാറിനടുത്ത് നാല് വീടുകളുടെ അവശിഷ്ടങ്ങൾക്ക് അടുത്ത് ഇപ്പോഴും ഒരു വളർത്തുനായ ഉടമകളെ കാത്തിരിക്കുന്നു!
അവൻ ഇടയ്ക്ക് മുമ്പുണ്ടായിരുന്ന അതിരുവരെ പോകും പിന്നീട് വാതിൽ ഉണ്ടായിരുന്ന സ്ഥലത്തേക്ക് മടങ്ങും, ഇതാണ് അവന്റെ രീതി. കഴുത്തിലെ കോളർ ഇപ്പോഴുമുണ്ട്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന എസ്കവേറ്ററുകളുടെ ശബ്ദവും രക്ഷാപ്രവർത്തനത്തിന്റെ ബഹളവുമൊന്നും അവനെ ബാധിക്കുന്നതേയില്ല. അവനു വേണ്ടി ഭക്ഷണം വച്ചുകൊടുത്താൽ ആളും ബഹളവും അവസാനിക്കുന്ന സമയത്ത് മാത്രം അല്പം കഴിക്കും എന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
തൊഴിലാളികൾ അവനെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നടത്തിനോക്കി. ആദ്യം ബിസകറ്റ് നൽകാൻ ശ്രമിച്ചു. സാധാരണ വളർത്തുനായകൾക്കിടുന്ന പേരുകൾ വിളിച്ചുനോക്കി. എന്നാൽ, അവൻ തലയുയർത്തിനോക്കാൻ പോലും തുനിഞ്ഞില്ല. എന്തിനേറെ തന്നോട് സ്നേഹത്തോടെ പെരുമാറുന്നവരോട് ഒന്നു വാലാട്ടാൻ പോലും അവൻ മറന്ന മട്ടാണ്.
പ്രളയ സമയത്ത് മിക്ക വീടുകളിലെയും വളർത്തുനായകൾ സുരക്ഷിതമായ സ്ഥലത്തേക്ക് സ്വയം മാറുന്നുണ്ടായിരുന്നു. എന്നാൽ ഇവൻ അത് ചെയ്തില്ല. അവൻ വീടിന്റെ അവശിഷ്ടങ്ങൾക്കടുത്ത് ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. അവന്റെ ഉടമകൾക്ക് എന്തുപറ്റി എന്നും അറിയില്ല. അവർ വരുന്നതുവരെ കാത്തിരിക്കാനായിരിക്കും അവന്റെ ശ്രമം.

Comments