നന്ദനം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവുമൊക്കെ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമടക്കം അഭിനേതാവായി തിളങ്ങാന്‍ പൃഥ്വിക്ക് കഴിഞ്ഞിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ താരമായ പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’ എന്ന ചിത്രത്തില്‍ കരീന കപൂര്‍ ഖാനൊപ്പമാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇതിന്റെ അപ്ഡേറ്റുകള്‍ താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ ലോഞ്ചും നടന്നിരുന്നു. ഈ മാസം 18 ന് റിലീസാകുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് പൃഥ്വിയും കൂട്ടരും.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒരു അഭിനേതാവെന്ന നിലയില്‍ താനെത്ര മാത്രം ഭാഗ്യം ചെയ്ത ആളാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ബോളിവുഡ് താരങ്ങൾക്കൊപ്പം മാത്രമല്ല, മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയവർക്കൊപ്പവും അഭിനയിക്കാന്‍ തനിക്ക് സാധിച്ചുവെന്നാണ് പൃഥ്വി പറയുന്നത്.
മില്ലേനിയലുകളുടെ ക്രഷായ റാണി, കാജോൾ, ഇപ്പോൾ കരീന... അത്തരം നായികമാരുടെ കൂടെ മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്.
‘‘ഞാൻ ഐശ്വര്യ റായിയുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ഇതിന്റെ ഒരു മാതൃക മനസിലാകുന്നുണ്ടല്ലോ, അല്ലേ? അതെ, ഞാൻ ഒരു ഭാഗ്യവാനായ വ്യക്തിയാണ്, അത്രയേ ഉള്ളൂ. എനിക്ക് എന്ത് പറയാൻ കഴിയും? അതായത്, അവരെല്ലാം വളരെ മികച്ച നടികളാണ്, അല്ലേ? അതെ, കരീന ഈ സിനിമയിലുള്ളത് അവർ ആരുടെയെങ്കിലും ക്രഷായതുകൊണ്ടല്ല, മറിച്ച് മികച്ചൊരു നടിയായതുകൊണ്ടാണ്. ‘ദായ്റ’ കാണുമ്പോൾ, മുൻപത്തെപ്പോലെ തന്നെ നിങ്ങൾ അതൊരിക്കൽ കൂടി സമ്മതിച്ചു തരും. ആ ഗ്യാരന്റി ഞാന്‍ നല്‍കാം.
പിന്നെ, ഞാൻ ശരിക്കും ഭാഗ്യവാനാണ്. ഞാൻ മണിരത്നം സാറിനൊപ്പം പ്രവർത്തിച്ചു, ആഷിനൊപ്പം (ഐശ്വര്യ) പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇപ്പോഴും ചിലപ്പോഴൊക്കെ മകളുടെ സ്കൂളിൽ വെച്ച് ഞാൻ ആഷിനെ കാണാറുണ്ട്. ഇപ്പോൾ ഇതാ ഈ രാജ്യത്തെ ഏറ്റവും മികച്ച നടികളിലൊരാളായ കരീനയ്ക്കൊപ്പം പ്രവർത്തിക്കുന്നു. അതുപോലെ ഗംഭീര നടിയായ റാണിക്കൊപ്പം പ്രവർത്തിച്ചു, മികച്ച നടിയായ കാജോളിനൊപ്പം പ്രവർത്തിച്ചു.
അതുമാത്രമല്ല മമ്മൂട്ടി സാർ, മോഹൻലാൽ സാർ, തിലകൻ സാർ, നെടുമുടി വേണു സാർ, ജഗതി ശ്രീകുമാർ സാർ എന്നിവർക്കൊപ്പമൊക്കെ പ്രവർത്തിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. ഇവിടെയുള്ള പലർക്കും ഇവരാരൊക്കെയാണെന്ന് അറിയണമെന്നുപോലും ഇല്ല, എങ്കിലും ഇത്തരം മികച്ച അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാനും അവരിൽ നിന്ന് പഠിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഞാൻ ഇന്നത്തെ ഞാനായത്. നിങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്ന ഓരോ മികച്ച നടനിൽ നിന്നും അറിഞ്ഞോ അറിയാതെയോ ചില പാഠങ്ങൾ ഉൾക്കൊള്ളാറുണ്ട്.
കരീനയും എന്നെ ചില കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടാകും, അത് എന്തൊക്കെയാണെന്ന് ഇപ്പോൾ എനിക്കറിയില്ലായിരിക്കാം. ഒരുപക്ഷേ കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു സീൻ ചെയ്യുമ്പോൾ, അതിന്റെ തിരക്കഥ വായിക്കുമ്പോൾ ഞാൻ ചിന്തിച്ചേക്കാം, ‘ഓ, ‘ദായ്റ’യില്‍ കരീന ചെയ്തത് ഇതുപോലെയായിരുന്നല്ലോ’ എന്ന്. അങ്ങനെയാണ് അത് നിങ്ങളിലേക്ക് എത്തുന്നത്. കരീനയോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു, മേഘ്നയോടൊപ്പവും. എനിക്ക് ഇതൊരു മികച്ച അനുഭവമായിരുന്നു...’’ എന്നാണ് പൃഥ്വിരാജ് പറഞ്ഞു. അതു കേട്ട ശേഷം കരീന പറഞ്ഞത്, ‘ ഈ സിനിമയിൽ ഞങ്ങൾക്ക് ഒന്നിച്ച് ഒരുപാട് സീനുകൾ ഇല്ലായിരുന്നു. അടുത്ത സിനിമയിൽ ഒന്നിച്ച് ഒരുപാട് സീനുകളുള്ള വേഷം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം...’ എന്നാണ്. അതിനു മറുപടിയായി ‘തീര്‍ച്ചയായും...’ എന്ന് പൃഥ്വിരാജും പറയുന്നു.

‘തൽവാർ’, ‘റാസി’ എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദായ്റ’. യാഷ് കേശ്വാനി, സിമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രത്തിൽ രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യത്തിന് പിന്നാലെ നടക്കുന്ന അന്വേഷണമാണ് സിനിമ പ്രധാനമായും പറയുന്നത്. കേസന്വേഷണത്തിനിടെ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നീതിയെ സമീപിക്കുന്നത് രണ്ട് വ്യത്യസ്ത രീതികളിലാണ്.
ഡി.സി.പി. അജൂനി കോഹ്‌ലിയായി കരീന കപൂർ ഖാനും ഡി.സി.പി. രമൺ കുമാറായി പൃഥ്വിരാജ് സുകുമാരനുമാണ് എത്തുന്നത്. കുറ്റകൃത്യത്തിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങളും അന്വേഷണത്തിലെ പുതിയ വെളിപ്പെടുത്തലുകളുമാണ് ട്രെയ്‌ലറിൽ കാണുന്നത്. സത്യം എന്താണ്, നീതി എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒരു സംഭവത്തെക്കുറിച്ച് സമൂഹത്തിൽ പല അഭിപ്രായങ്ങളും കഥകളും രൂപപ്പെടുമ്പോൾ യഥാർഥ സത്യം എവിടെയാണെന്ന ചോദ്യവും ചിത്രം ഉയർത്തുന്നു. ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, കൻവൽജീത് സിങ്, സന്ദീപ് കുൽക്കർണി, തൃപ്തി ഖാംകർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Comments