അവതാരകയായി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായും യൂട്യൂബറായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. കുടുംബപ്രേക്ഷകര്‍ക്ക് പേര്‍ളി ഏറെ സുപരിചിതയാകുന്നത് ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ്. അതില്‍ സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പേര്‍ളിയുടെ പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മക്കളുടെ ജനനവുമെല്ലാം മലയാളികള്‍ ആഘോഷമാക്കിയതാണ്. പേര്‍ളിഷ് എന്ന വിളിപ്പേരു പോലും ഇവര്‍ ആ ഷോയിലൂടെ സ്വന്തമാക്കി.
‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോഗ്രാം നടത്തി തെന്നിന്ത്യയിലെ മിക്ക താരങ്ങളെയും തന്റെ പ്രോഗ്രാമിലെത്തിച്ച് യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുന്ന അവതാരകയാണ് പേര്‍ളി. തനിക്കൊപ്പം എല്ലാത്തിനും പിന്തുണയായി നില്‍ക്കുന്ന ശ്രീനിഷിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പേര്‍ളി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ശ്രീനിഷിനൊപ്പം പേര്‍ളി പങ്കിടാറുള്ള റൊമാന്റിക് ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ ട്രഡീഷണല്‍ ലുക്കില്‍ ശ്രീനിഷിനൊപ്പമുള്ള പ്രണയ ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി മാണി. ഡിസൈനര്‍ ബ്ലൗസും ഓഫ് വൈറ്റ് സാരിയും ധരിച്ച് ബ്രൈഡല്‍ ലുക്കിലുള്ള പേര്‍ളിയും മെറൂണ്‍ കുര്‍ത്തയില്‍ ശ്രീനിഷും ചിത്രങ്ങളില്‍ തിളങ്ങുകയാണ്. ‘‘എനക്കു കെടച്ച തങ്കമാന പയ്യന്‍...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചുള്ള റൊമാന്റിക് പോസുകളും കുസൃതി നിറഞ്ഞ ചിത്രങ്ങളുമെല്ലാം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. ഇവരുടെ ചിത്രങ്ങള്‍ക്ക് സ്നേഹം നിറയ്ക്കുന്ന കമന്റുകളാണ് പലരും കുറിക്കുന്നത്.

Comments