കൊച്ചി: ആറാമത് ജി.എസ്.ബി.എ. അന്താരാഷ്‌ട്ര വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ സച്ചിന്‍ മാത്യു കൊട്ടാരത്തിന് വെള്ളിമെഡല്‍. അന്താരാഷ്‌ട്ര ഫിലിപ്പീനോ സ്‌റ്റിക്ക് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയെ പ്രതിനിധീകരിച്ചാണ് സച്ചിന്‍ മത്സരിച്ചത്.ഫിലിപ്പീന്‍സ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, യുഎസ്.എ, കാനഡ, ഇറ്റലി, പോര്‍ച്ചുഗല്‍, ഇന്ത്യ, ഗ്രീസ്, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പിലാണ് സച്ചിന്റെ നേട്ടം.
അന്താരാഷ്‌ട്ര വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഈ നേട്ടം കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പ്രചോദനമാണെന്ന് സച്ചിന്‍ മാത്യൂ കൊട്ടാരം പറഞ്ഞു.കോഴിക്കോട് ചേവായൂരില്‍ മാത്യു കൊട്ടാര (ഡയറക്‌ടര്‍ കൊട്ടാരം ഗ്രൂപ്പ് ഓഫ് കമ്പനി നോള്‍ട്ട)ത്തിന്റെയും ലീനാ മാത്യുവിന്റെയും മകനാണ് സച്ചിന്‍ മാത്യു. റിച്ചയാണ് സഹോദരി.






Comments