
ന്യൂയോര്‍ക്ക്: ദീര്‍ഘകാല പരിക്കിന്റെ പിടിയിലായ ശേഷം യു.എസ്. ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് തിരിച്ചെത്തിയ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് അധികം വിയര്‍ക്കാതെ രണ്ടാം റൗണ്ടിലേക്കു കടന്നു. റഷ്യന്‍ റോമന്‍ സഫിയുള്ളിനെ 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് അല്‍കാരസ് തോല്‍പ്പിച്ചത്.
ജാനിക് സിന്നറിനും നൊവാക് ജോക്കോവിച്ചിനും ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ അല്‍കാരസ് കിരീടം നിലനിര്‍ത്താനുള്ള സാധ്യത വര്‍ധിച്ചു.
രണ്ടാം റൗണ്ടില്‍ അദ്ദേഹം പോര്‍ച്ചുഗലിന്റെ ജെയ്‌ം ഫാരിയയെ നേരിടും.''എനിക്ക് അഞ്ച് മാസം വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് അത് നഷ്‌ടമായി - ആള്‍ക്കൂട്ടം നഷ്‌ടമായി, ഊര്‍ജ്‌ജം, മത്സരങ്ങള്‍ നഷ്‌ടമായി, എനിക്ക് എല്ലാം നഷ്‌ടമായി''-അല്‍കാരസ് പറഞ്ഞു. വീണ്ടും മത്സരിക്കാന്‍ കഴിഞ്ഞതില്‍ ശരിക്കും സന്തോഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെന്നീസിന്റെ നിലവാരം തീര്‍ച്ചയായും മെച്ചപ്പെടുമെന്ന് ഞാന്‍ കരുതുന്നു. കാര്‍ലോസ് അല്‍കാരസ് സഫിയുള്ളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിത്.





Comments