ന്യൂഡല്‍ഹി: സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ ഫിഫ രാജ്യാന്തര മത്സരങ്ങളുടെ വിന്‍ഡോയ്‌ക്കായി 26 അംഗ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ മുഖ്യ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ലോകകപ്പില്‍ കളിച്ച കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍. സെപ്‌റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ പനാമയെ നേരിടുന്ന ബ്ലൂ ടൈഗേഴ്‌സ്, ഒക്‌ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒകേ്‌ടാബര്‍ ആറിന് മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗേ്വയെയും നേരിടും.പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയതാണ് പുതിയ സ്‌ക്വാഡ്.ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, ഗുര്‍പ്രീത് സിങ് സന്ധു, പ്രഭ്‌സുഖന്‍ സിങ് ഗില്‍, സോം കുമാര്‍.ഡിഫെന്‍ഡര്‍മാര്‍: അഭിഷേക് സിങ് ടെക്‌ചം, ആകാശ് മിശ്ര, അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ഹ്‌മിങ്‌തന്‍മാവിയ റാല്‍തെ, ജയ് ഗുപ്‌ത, പ്രാംവീര്‍, റിക്കി മീറ്റെയ് ഹോബാം. മിഡ്‌ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ, സഹല്‍ അബ്‌ദുല്‍ സമദ്, ലാല്‍ങ്‌മാവിയ റാല്‍തെ, ആഷിഖ് കുരുണിയന്‍, ഫാറൂഖ് ചൗധരി, മകാര്‍ട്ടന്‍ നിക്‌സണ്‍, മുഹമ്മദ് സനന്‍, റിക്കി ഷാബോങ്.മുന്നേറ്റനിര: മന്‍വീര്‍ സിങ്, ഇര്‍ഫാന്‍ യാദ്‌വാദ്, റഹീം അലി, വിക്രം പ്രതാപ് സിംഗ്, എഡ്‌മണ്ട് ലാല്‍രിന്‍ഡിക, റയാന്‍ വില്യംസ്.കൂടാതെ ഗോള്‍കീപ്പര്‍ ഹൃത്വിക് തിവാരി, ഡിഫെന്‍ഡര്‍മാരായ ചിങ്‌ലന്‍സാന സിങ് കൊന്‍ഷാം, റോഷന്‍ സിങ് നൊറാം, മിഡ്‌ഫീല്‍ഡര്‍ സുരേഷ് സിങ് വാങ്‌ജാം എന്നിവരെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരുന്ന 14-ന് ബെംഗളൂരുവില്‍ ദേശീയ ക്യാമ്പ് ആരംഭിക്കും. പനാമയുമായുള്ള മത്സരത്തിന് ശേഷം ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും. ലോകോത്തര ടീമുകള്‍ക്കെതിരെയുള്ള ഈ മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി മുന്നേറ്റങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.






Comments