More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

എതിര്‍ടീമിന്റെ കുട്ടിആരാധകന് നെയ്മര്‍ ജേഴ്‌സി സമ്മാനിച്ചു; എട്ടുവയസ്സുകാരനെയും കുടുംബത്തെയും പുറത്ത് എത്തിച്ചത് പോലീസ്

Authored by Web Desk | Last updated: 02 Sep 2026, 8:30 AM | 1 min read

Print
എതിര്‍ടീമിന്റെ കുട്ടിആരാധകന് നെയ്മര്‍ ജേഴ്‌സി സമ്മാനിച്ചു; എട്ടുവയസ്സുകാരനെയും കുടുംബത്തെയും പുറത്ത് എത്തിച്ചത് പോലീസ്
സാവോപോളോ: ബ്രസീലിയന്‍ ലീഗിലെ ആജന്മ വൈരികളായ കോറിന്ത്യന്‍സും സാന്റോസും തമ്മിലുള്ള മത്സരത്തിനിടയില്‍ സാന്റോസിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂണിയറില്‍ നിന്ന് ജേഴ്‌സി സമ്മാനമായി സ്വീകരിച്ചതിന് കുട്ടി ആരാധകന് മേല്‍ കോറിന്ത്യന്‍സ് ആരാധകരുടെ രോഷം. അസഭ്യവര്‍ഷത്തിന് ഇരയായ എട്ട് വയസ്സുകാരനെയും കുടുംബത്തെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത് പോലീസ് സംരക്ഷണയിലായിരുന്നു. സ്വന്തം ആരാധകരുടെ മോശം പെരുമാറ്റത്തെ അപലപിച്ച് കോറിന്ത്യന്‍സും നെയ്മറും രംഗത്തെത്തി.

ഞായറാഴ്ച നടന്ന മത്സരത്തില്‍ നെയ്മറിന്റെ സാന്റോസ് 1-0 ന് വിജയിച്ചിരുന്നു. ഇതിന് ശേഷം സാന്റോസ് താരം നെയ്മര്‍ തന്റെ ജേഴ്‌സി കോറിന്ത്യന്‍സിന്റെ കുട്ടി ആരാധകന് സമ്മാനമായി നല്‍കിയിരുന്നു. തുടര്‍ന്ന് സാവോപാസ്ലോ സ്റ്റേഡിയത്തിലെ കാണികള്‍ കുട്ടിയെ അസഭ്യം പറയുകയും മോശമായി ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. കളിക്കാര്‍ ലോക്കര്‍ റൂമിലേക്ക് പോകുന്ന ടണല്‍ വഴി കുടുംബം ഗ്രൗണ്ട് വിട്ടുപോകുമ്പോഴും ഈ അതിക്രമം തുടര്‍ന്നു എന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോകള്‍ കാണിക്കുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിക്ക് എട്ട് വയസ്സാണ് പ്രായം.

സംഭവത്തെ കോറിന്ത്യന്‍സ് ക്ലബ്ബും അപലപിച്ചിട്ടുണ്ട്. നടക്കാന്‍ പാടില്ലാത്ത കാര്യമെന്നായിരുന്നു ക്ലബ്ബ് വിശേഷിപ്പിച്ചത്. 'കളിക്കളത്തിനകത്തും പുറ ത്തും ലംഘിക്കപ്പെടാന്‍ പാടില്ലാത്ത ചില സീമകളുണ്ട്. ഒരു കുട്ടിക്കെതിരെയുള്ള അതിക്രമം അതിലൊന്നാണ്.' ബ്രസീലിലെ ഏറ്റവും ജനപ്രിയ ക്ലബ്ബുകളി ല്‍ ഒന്നായ കോറിന്ത്യന്‍സ് തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. ''ക്ലബ്ബിനോടുള്ള ആവേശം, വൈരം, ഫുട്‌ബോളിന്റെ ആവേശം എന്നിവ ഒരിക്കലും ബഹുമാനത്തെയും മാന്യതയെയും സുരക്ഷയെയും മറികടക്കാന്‍ പാടില്ല, പ്രത്യേകിച്ചും നമ്മള്‍ ഒരു കുട്ടിയെക്കുറിച്ച് സംസാരിക്കുമ്പോള്‍.'' ക്ലബ്ബ് കൂട്ടിച്ചേ ര്‍ത്തു.

സംഭവത്തില്‍ നെയ്മറും തന്റെ ഖേദം പ്രകടിപ്പിച്ചു. 'ഒരു കുട്ടിക്ക് മറ്റൊരു ടീമിലെ കളിക്കാരനെ ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ല. ഒരു കുട്ടിയോട് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ല.' എഫ്.സി ബാഴ്സലോണയുടെയും പാരിസ് സെന്റ് ജര്‍മ്മന്റെയും മുന്‍ താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബ്രസീലിലെയും ദക്ഷിണ അമേരിക്കയിലെയും സ്റ്റേഡിയങ്ങളിലെ മത്സരങ്ങളില്‍ അക്രമങ്ങള്‍ പതിവാണ്. രാജ്യാന്തര, പ്രാദേശിക ലീഗുകള്‍ ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ പതിവായി നേരിടാറുണ്ട്.

Tags

  • neymar jr
  • brazilian league

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാലം ഇനിയുമൊഴുകും...പക്ഷേ

കാലം ഇനിയുമൊഴുകും...പക്ഷേ

ചേട്ടന്‍ വന്നല്ലോ: അഫ്‌ഗാനിസ്‌ഥാനെതിരായ ട്വന്റി20 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ടീമില്‍

ചേട്ടന്‍ വന്നല്ലോ: അഫ്‌ഗാനിസ്‌ഥാനെതിരായ ട്വന്റി20 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ടീമില്‍

പുലികളായി ടൈറ്റന്‍സ്‌:  കെ.സി.എല്‍. ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ തൃശൂര്‍ സെമിയില്‍

പുലികളായി ടൈറ്റന്‍സ്‌: കെ.സി.എല്‍. ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ തൃശൂര്‍ സെമിയില്‍

ദുലീപ്‌ ട്രോഫിയില്‍ ഈസ്‌റ്റ് സോണ്‍ ഫൈനലില്‍

ദുലീപ്‌ ട്രോഫിയില്‍ ഈസ്‌റ്റ് സോണ്‍ ഫൈനലില്‍

അല്‍കാരസ്‌ രണ്ടാം റൗണ്ടില്‍

അല്‍കാരസ്‌ രണ്ടാം റൗണ്ടില്‍

No Image

സച്ചിന്‍ മാത്യു കൊട്ടാരത്തിന്‌ വെള്ളി മെഡല്‍

Comments