നേപ്പാളിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദ്. ദുരിതബാധിതരായവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായാണ് താരത്തിന്റെ നേതൃത്യത്തിലുളള സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ നേപ്പാളിലെത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സോനു സൂദ് പങ്കുവച്ച പുതിയൊരു പോസ്റ്റും ശ്രദ്ധ നേടുകയാണ്.
'' അവര്‍ക്ക് അവരുടെ വീടുകളും കുടുംബങ്ങളും കുട്ടിക്കാലവും നഷ്ടപ്പെട്ടു... പക്ഷേ നമ്മള്‍ ഒന്നിച്ചുനിന്ന് അവര്‍ക്കൊരു പുതിയ തുടക്കം കണ്ടെത്താന്‍ സഹായിക്കാം.നേപ്പാള്‍, നിങ്ങള്‍ തനിച്ചല്ല'' , എന്നാണ് പ്രദേശവാസികള്‍ക്ക് ഒപ്പമുളള ചിത്രത്തിനൊപ്പം സോസു സൂദ് കുറിച്ചത്.

അതേസമയം നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 1000 കടന്നിരിക്കുകയാണ്. 4000 പേരെ ഇനിയും കാണാനുണ്ട്. 16 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഇനിയും കാണാനുള്ള 583 വിദേശികളില്‍ മലയാളികള്‍ അടക്കമുള്ളവര്‍ ഉണ്ടെന്നാണ് വിവരം.
ഇന്ത്യയില്‍ നിന്ന് 19 സംഘം നേപ്പാളില്‍ എത്തിയിട്ടുണ്ട്. സംഭവം ഉണ്ടായി ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ 1050 മൃതദേഹം ഇതുവരെ കണ്ടെത്തിയതായിട്ടാണ് വിവരം.

Comments