ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാമന്ത കഴിഞ്ഞ ദിവസം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഗർഭകാലത്തിന്റെ പ്രത്യേക തിളക്കമുള്ള മുഖത്തോടുകൂടിയ ചിത്രങ്ങളും, കണ്ണാടിക്ക് മുന്നിൽ നിന്ന് ബേബി ബംപ് വ്യക്തമാക്കുന്ന സെൽഫികളുമാണ് താരം പങ്കുവെച്ചത്. വിമാനത്തിലിരിക്കുമ്പോഴെടുത്ത ഒരു ഫോട്ടോയും ഇതിലുൾപ്പെടുന്നു. ചിത്രങ്ങൾക്കൊപ്പം തവിട്ടും വെള്ളയും നിറത്തിലുള്ള ഹാർട്ട് ഇമോജികൾ മാത്രമാണ് താരം അടിക്കുറിപ്പായി നൽകിയത്.

കുഞ്ഞിനായി പേരുകൾ നിർദ്ദേശിക്കാൻ മുമ്പ് ഒരു ആസ്ക് മി എനിത്തിങ് സെക്ഷനിലൂടെ സാമന്ത ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഒരു ആരാധകൻ പെൺകുട്ടിയാണെങ്കിൽ സമൈറ എന്നും ആൺകുട്ടിയാണെങ്കിൽ സാംരാജ് എന്നും പേരുകൾ നിർദ്ദേശിച്ചിരുന്നു. ഇത് സാമന്തയുടെയും രാജിന്റെയും പേരിന്റെ സംയോജനമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിന് മറുപടിയായി 'സാംരാജ്. നമ്മളെക്കുറിച്ച് തന്നെ കുറച്ചധികം ചിന്തിക്കുന്നതുപോലെ തോന്നുന്നില്ലേ?' എന്നായിരുന്നു സാമന്ത തമാശരൂപേണ പ്രതികരിച്ചത്.
ഗർഭകാലം താൻ പൂർണ്ണമനസ്സോടെ ആസ്വദിക്കുകയാണെന്നും, ഇതിനകം 11 കിലോ ഭാരം കൂടിയെന്നും , മാതൃത്വം തനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും മുൻപത്തെ ആസ്ക് മി എനിത്തിങ് സെഷനിൽ സാമന്ത വ്യക്തമാക്കിയിരുന്നു.
സംവിധായകനും നിർമാതാവുമായ രാജ് നിദിമോരുവാണ് സാമന്തയുടെ ഭർത്താവ്. 2025 ഡിസംബർ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
അതേസമയം നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 'മാ ഇന്റി ബംഗാരം' ആണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയുടെ വിജയാഘോഷ വേളയിലായിരുന്നു താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത താരം പങ്കുവെച്ചത്.

Comments