തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് നടന്‍ സൂരി. കോമഡി വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തമിഴ് സിനിമയിലെ മുന്‍നിരതാരമായി വളര്‍ന്ന നടന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിതാ തനിക്ക് തുടക്കകാലത്ത് നേരിടേണ്ടി വന്ന അപമാനകരമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സൂരി.
വലിയൊരു അവസരം കൈവന്നെന്ന് കരുതിയ ഷൂട്ടിങ്ങില്‍ നിന്ന് തന്നെ മാറ്റിയതും അതിനൊപ്പം സ്വന്തം ഷര്‍ട്ട് പോലും മറ്റൊരു നടന് നല്‍കേണ്ടിവന്നെന്നുമാണ് സൂരി പറഞ്ഞത്. പുതിയ സിനിമയായ ‘മണ്ടാടി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു താരം തന്റെ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്.
പ്രമുഖ ഹാസ്യതാരത്തിനും സൂപ്പര്‍താരത്തിനുമൊപ്പം അഭിനയിച്ച രംഗമായിരുന്നു അത്. കരിയറിലെ വലിയ വഴിത്തിരിവാകുമെന്ന് കരുതിയ അവസരമായിരുന്നെങ്കിലും കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞുവെന്നും സൂരി പറയുന്നു.
‘ഒരു പ്രമുഖ ഹാസ്യതാരത്തിനും മുൻനിര സൂപ്പർതാരത്തിനുമൊപ്പം ഞാൻ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. ഇതാണ് എന്റെ വലിയ ബ്രേക്കെന്ന് ഞാൻ കരുതി. എന്നാൽ മോണിറ്ററിൽ ഷോട്ട് കണ്ടതിന് ശേഷം നായകനും സംവിധായകനും തമ്മിൽ സ്വകാര്യമായി സംസാരിച്ചു. നിമിഷങ്ങൾക്കകം എല്ലാം മാറി, പുതിയ നടന് ധരിക്കാൻ എന്റെ ഷർട്ട് ഊരാൻ അവർ പറഞ്ഞു. ഷർട്ട് കോസ്റ്റ്യൂം വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ അരയിൽ ഒരു ടവൽ മാത്രം ചുറ്റി സെറ്റിൽ നിൽക്കുകയായിരുന്നു. എന്റെ വസ്ത്രങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും അവർ മറ്റൊരാളെ വച്ച് രംഗം ചിത്രീകരിച്ചു’ സൂരി പറഞ്ഞു.
റഫറൻസ് വഴിയെത്തിയ ഒരാൾക്കായി തനിക്ക് ലഭിക്കുമെന്ന് കരുതിയ അവസരം നഷ്ടപ്പെട്ടതിന്റെ വേദനയും അപമാനവും അന്ന് ഏറെ അനുഭവിച്ചെങ്കിലും ആ സംഭവം പിന്നീട് തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി മാറിയെന്നും താരം പറഞ്ഞു.
ആർക്കെങ്കിലും നൽകുന്ന സഹായമോ ബന്ധങ്ങളോ ആശ്രയിച്ചല്ല, സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെ സിനിമയിൽ നിലയുറപ്പിക്കണമെന്ന വാശി ആ തിരിച്ചടി കൂടുതൽ ശക്തമാക്കിയെന്നും സൂരി വ്യക്തമാക്കി. തുടക്കത്തിലെ ആ വേദന തന്നെയാണ് പിന്നീട് തന്റെ യാത്രയിൽ വലിയ പ്രചോദനമായി മാറിയത്. സൂരിയുടെ ഈ തുറന്നുപറച്ചിലിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Comments