More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Social media
  3. SPECIAL COVERAGE
Loading...

' എന്നെയും മകനെയും മനസ്സിലാക്കുന്ന ഒരാള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിച്ചു' ; ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് കുഞ്ഞാറ്റ ജിസ്ബി

Authored by Web Desk | Last updated: 02 Sep 2026, 10:34 AM | 4 min read

Print
photo-www.instagram.com/kunjatta_jisby/
photo-www.instagram.com/kunjatta_jisby/
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള യൂട്യൂബര്‍ ആണ്കുഞ്ഞാറ്റ ജിസ്ബി. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് കുഞ്ഞാറ്റ. പ്രതിസന്ധികളും കാത്തിരിപ്പുകളും നിറഞ്ഞ നാളുകള്‍ക്ക് ശേഷം, താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.

പെണ്ണുകാണല്‍ ചടങ്ങിന്റെ വീഡിയോയ്ക്കൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. 'ഒരപരിചിതനായി വന്ന് ബെസ്റ്റ് ഫ്രണ്ടായി മാറിയ ആള്‍, ഒടുവില്‍ തന്റെ ജീവിതപങ്കാളിയാവുകയാണ്' എന്ന് വികാരനിര്‍ഭരമായാണ് കുഞ്ഞാറ്റ കുറിച്ചത്.

''നമുക്ക് ഒന്നിച്ചുള്ളത് കുറച്ചു മാസത്തെ ഓർമ്മകൾ മാത്രമാണ്...ആദ്യം നമ്മൾ അപരിചിതരായിരുന്നു.പിന്നെ സുഹൃത്തുക്കളായി. പിന്നെ ബെസ്റ്റ് ഫ്രണ്ട്സ്.പെട്ടെന്നൊരു ദിവസം… നിങ്ങള്‍ എന്റെ പങ്കാളിയായി. നമ്മുടേത് ഒരിയ്ക്കലും ഒരു സാധാരണ പ്രണയകഥ ആയിരുന്നില്ല.

എന്റെ മനസ്സ് കവരാൻ നിങ്ങള്‍ വർഷങ്ങളോളം ശ്രമിച്ചില്ല. നിങ്ങള്‍ നേരിട്ട് എന്റെ കുടുംബത്തോട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെ നമ്മുടെ ഇരു കുടുംബങ്ങളും സംസാരിച്ചു, ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ ജീവിതങ്ങൾ ഒന്നായി മാറി.

ഈ ചെറിയ യാത്രയിൽ തന്നെ നമ്മൾ ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു. നമ്മൾ വഴക്കിട്ടു. ചിരിച്ചു. കരഞ്ഞു. തമ്മിൽ മനസ്സിലാക്കി.ഒന്നിച്ച് വളർന്നു.
ഇതിനെല്ലാമിടയിൽ, എന്റെ മകൻ മിക്കുവും ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തിൽ, എന്നെയും മിക്കുവിനെയും നോക്കാൻ ആരുമില്ലാതിരുന്നപ്പോൾ, ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിക്കുവിന് ഞാനും...എനിക്ക് മിക്കുവും.അതുകൊണ്ടാണ് മിക്കു എനിക്ക് ഇത്രയേറെ പ്രിയപ്പെട്ടവനാകുന്നത്.

അവൻ എന്റെ മകനാണ്.എന്റെ ഭാഗ്യചിഹ്നം.എന്റെ സന്തോഷം.എന്റെ ലോകത്തിന്റെ മനോഹരമായ ഒരു ഭാഗം. ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും എന്റെ മകനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യും.

ഒരു നല്ല ഭാവിക്കായി ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു... സമാധാനമുള്ള ഒരു ജീവിതത്തിനായി...എന്നെയും എന്റെ മകനെയും മനസ്സിലാക്കുന്ന ഒരാൾക്കായി...ഞങ്ങളെ സ്നേഹത്തോടെയും കരുതലെോടെയും ചേർത്തുപിടിക്കുന്ന ഒരു കുടുംബത്തിനായി. എന്റെ പ്രാർത്ഥനകൾ ഇത്ര അപ്രതീക്ഷിതമായി നിവർത്തിക്കപ്പെടുമെന്ന് ഞാൻ ഒരിയ്ക്കലും കരുതിയിരുന്നില്ല.

ഒരു അപരിചിതൻ സുഹൃത്തായി. ഒരു സുഹൃത്ത് ബെസ്റ്റ് ഫ്രണ്ടായി.എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ പ്രതിശ്രുത വരനായി. അങ്ങനെ എങ്ങനെയോ, വളരെ കുറഞ്ഞ സമയം കൊണ്ട് നമ്മുടെ ജീവിതങ്ങൾ ഒന്നായി മാറി.വർഷങ്ങളെടുത്ത് കെട്ടിപ്പടുത്ത ഒരു പ്രണയകഥയായിരിക്കില്ല നമ്മുടേത്.

പക്ഷേ ഈ കുറച്ചു മാസങ്ങൾക്കുള്ളിൽ, ചിരിയും കൊച്ചുകൊച്ചു വഴക്കുകളും കണ്ണീരും സ്നേഹവും വളർച്ചയും നിറഞ്ഞ ഒരുപാട് ഓർമ്മകൾ നമ്മൾ ഉണ്ടാക്കിയെടുത്തു. ഇതൊരു പരിപൂർണ്ണമായ പ്രണയകഥയായിരിക്കില്ല...പക്ഷേ ദൈവം എനിക്കായി എഴുതിയ ഏറ്റവും അപ്രതീക്ഷിതമായ കഥയാണിത്. ഇപ്പോൾ നിങ്ങളും ഞാനും എന്റെ മകൻ മിക്കുവും- ഇതാണ് എന്റെ ചെറിയ ലോകം.'' എന്നാണ് കുഞ്ഞാറ്റ കുറിച്ചത്. വീഡിയോയ്ക്ക് താഴെയായി നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.


Tags

  • kunjatta jisby

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Nani share cute moments with his son (Image Sourcr: Instagram)

നാനിയുടെ 'ലിറ്റിൽ പാരഡൈസ്'; മകൻ അർജുനൊപ്പം ജിമ്മിൽ പഞ്ച് പിടിച്ച് നാനി; ക്യൂട്ട് നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

Singer Binny Krishnakumar share her beauty secret (Image Source: Youtube)

‘എന്റെ കണ്ണ് കഴുകിയിട്ട് 20 വര്‍ഷമായി; കണ്ണെഴുതാത്ത രൂപത്തില്‍ എന്നെ കാണുന്നത് എനിക്കിഷ്ടമല്ല...’ സൗന്ദര്യരഹസ്യം പങ്കിട്ട് ഗായിക ബിന്നി കൃഷ്ണകുമാര്‍; അമ്പരന്ന് പ്രേക്ഷകര്‍

Pearle Maaney and Srinish Aravind (Image Source: Instagram)

‘എനക്കു കെടച്ച തങ്കമാന പയ്യന്‍...’ ശ്രീനിഷിനെ ചേര്‍ത്തു പിടിച്ച് നാടന്‍ ലുക്കില്‍ പേര്‍ളി മാണി; താരദമ്പതിമാരുടെ റൊമാന്റിക് ലുക്ക് ട്രെന്‍ഡിംഗ്

Lakshmi Naksthra about bigboss entry (Image Source: Instagram)

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കുണ്ടോ? ‘പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ പറയില്ല, ലാലേട്ടന്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ കണ്ടാല്‍ മതി’ എന്ന മറുപടിയുമായി താരം

Lionel Messi retired from international football (Image Source: Instagram)

‘ഹൃദയം പറിഞ്ഞു പോകുന്ന തീരുമാനം, പക്ഷേ സമയം വന്നിരിക്കുന്നു; ഞാനെന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചു, ഇനി നല്‍കാന്‍ ഒന്നും ബാക്കിയില്ല...’ വിരമിക്കല്‍ കുറിപ്പ് പങ്കിട്ട് ലയണല്‍ മെസ്സി

Rapper Badshah and Punjabi actor Isha Rikhi announced their seperation (Image Source: Instagram)

രഹസ്യപ്രണയവും സ്വകാര്യവിവാഹവും; ഒടുവില്‍ 5 മാസത്തിനിപ്പുറം ഇഷ റിഖിയുമായി വേര്‍പിരിയുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് റാപ്പര്‍ ബാദ്ഷാ

Comments