ബാർ ബിൽ അടയ്ക്കാതെ പോയെന്നാരോപിച്ച് 18 കാരിയായ യുവതിയുടെ തല മൊട്ടയടിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. തായ്‌ലൻഡിലെ ബാങ്കോക്കിലെ പിങ്ക്‌ലാവോ പ്രദേശത്തുള്ള ഒരു ബാറിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം 60,000 തായ് ബാത്ത്, അതായത് ഏകദേശം ₹1.7 ലക്ഷം വരുന്ന ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് യുവതിയുടെ തല മുണ്ഡനം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഓഗസ്റ്റ് 25 നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് യുവതി ബാറിലെത്തിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണവും 200ലധികം പാനീയങ്ങളും ഓർഡർ ചെയ്തതോടെ ബിൽ ഏകദേശം 60,000 ബാത്തായി ഉയർന്നു. പണം നൽകാതെ പുറത്തുപോകാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ യുവതിയെ തടഞ്ഞതായും റിപ്പോർട്ടുണ്ട്. യുവതി മുമ്പും സമാനമായ രീതിയിൽ മറ്റ് ബാറുകളിൽ പണം നൽകാതെ പോയിട്ടുണ്ടെന്ന ആരോപണവും ബാർ അധികൃതർ ഉന്നയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ചുള്ള വിവിധ വാദങ്ങളിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബിൽ അടയ്ക്കാൻ പണം ഇല്ലാതായതോടെ യുവതിയെക്കൊണ്ട് ‘ഹെയർ പർച്ചേസ് കോൺട്രാക്ട്’ എന്ന പേരിലുള്ള കരാറിൽ ഒപ്പിടിപ്പിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 3,000 ബാത്ത് വിലമതിക്കുന്നതായി കണക്കാക്കിയ മുടിയുടെ തുക ബില്ലിൽ നിന്ന് കുറയ്ക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ തോളോളം നീണ്ടിരുന്ന മുടി ആദ്യം മുറിക്കുകയും പിന്നീട് തല പൂർണമായും മൊട്ടയടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതി സമ്മതിച്ചാണ് കരാറിൽ ഒപ്പിട്ടതെന്ന് ബാർ അധികൃതർ പറയുമ്പോഴും, ജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സമ്മർദത്തിലാണ് കരാറിൽ ഒപ്പിട്ടതെന്നുമാണ് യുവതി പിന്നീട് അധികൃതരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.
സംഭവം പുറത്തുവന്നതോടെ ബാർ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പണം നൽകാത്തതിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതിന് പകരം യുവതിയെ അപമാനിക്കുന്ന തരത്തിൽ ശിക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം. സംഭവത്തിൽ അന്വേഷണം നടത്താനും യുവതിയുടെ ക്ഷേമം പരിശോധിക്കാനും തായ്‌ലൻഡിലെ സാമൂഹിക വികസന-മനുഷ്യ സുരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. വീഡിയോ വൈറലായതോടെ ചിലർ യുവതിയുടെ നടപടിയെ വിമർശിച്ചപ്പോൾ, മറ്റുചിലർ ബാർ അധികൃതരുടെ പ്രതികരണത്തെയാണ് ശക്തമായി ചോദ്യം ചെയ്തത്.

Comments